മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ സ്പടികം വീണ്ടും ബിഗ് സ്‌ക്രീനിൽ എത്താൻ ഒരുങ്ങുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഭദ്രൻ. ആടുതോമയ്ക്ക് സർവ്വമാന 'പത്രാസോടെ ഫൈനൽ മിക്സിങ് പൂർത്തിയായിരിക്കുന്നുവെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൾഡ് മങ്ക്സ് ഡിസൈൻസാണ് ചിത്രം വീണ്ടും എത്തിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് 


ആടുതോമയ്ക്ക് സർവ്വമാന 'പത്രാസോടെ' dolby 4k atmos final mix പൂർത്തിയായിരിക്കുന്നു ......


ആടുതോമയെ സ്നേഹിച്ച നിങ്ങൾ ഓരോരുത്തരുമാണ് കണ്ടെത്തേണ്ടത് , ഇതിലെ ഓരോ  "wow factors !! "


ചിത്രത്തിൻറെ 24ാം വാർഷികത്തോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിൻറെ റീമാസ്റ്ററിങ് പതിപ്പാണ് ബിഗ് സ്‌ക്രീനിൽ എത്തിക്കാൻ ഒരുങ്ങുന്നത്. ഓൾഡ് മങ്ക്സ് ഡിസൈൻസും സംവിധായകൻ ഭദ്രനും ഫേസ്ബുക്കിലൂടെയാണ് ഈ വിവരം അറിയിച്ചത്. ചിത്രത്തിൻറെ 25 മത് വാർഷികത്തിൽ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് ചിത്രത്തിൻറെ രണ്ടാം ഭാഗമല്ലെന്നും റീമാസ്റ്ററിങ് വേർഷനാണെന്നും സംവിധായകൻ ഫേസ്‌ബുക്കിൽ കുറിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.