അനാവശ്യമായ ചോദ്യങ്ങൾ ഒഴിവാക്കണം; സിനിമയിൽ വേണ്ടത് തുല്യമല്ല ന്യായമായ വേതനമാണ്-തൻവി റാമും ആർഷ ബൈജുവും പറയുന്നു
മുകുന്ദൻ ഉണ്ണിയുടെ ജീവിതത്തിലൂടെ പോകുന്ന സിനിമയാണ് മുകുന്ദനുണ്ണി അസോസിയേറ്റെന്ന് തൻവി റാം
വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റർ അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന 'മുകുന്ദനുണ്ണി അസോസിയേറ്റ്' തിയേറ്ററുകളിലേക്ക് എത്തുകയാണ്.ഏറെ രസകരമായ വക്കീൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്.സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് തൻവി റാമും, ആർഷ ബൈജുവും സി മലയാളം ന്യൂസിനൊപ്പം ചേർന്നു.
മുകുന്ദൻ ഉണ്ണിയുടെ ജീവിതത്തിലൂടെ പോകുന്ന സിനിമയാണ് മുകുന്ദനുണ്ണി അസോസിയേറ്റെന്ന് തൻവി റാം പറഞ്ഞു.വിനീത് ശ്രീനിവാസനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് പോസിറ്റീവ് അനുഭവം ആയിരുന്നു.അമ്പിളി സിനിമയിലെ ടീന എന്ന കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത താൻ ഇപ്പോഴും അനുഭവിക്കുന്നുണ്ട്.
സിനിമയിൽ ഓരോ കഥാപാത്രത്തിനു വേണ്ടിയും ആളുകൾ എത്ര ആഴത്തിൽ വർക്ക് ചെയ്യുന്നുണ്ടെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ട്. ശക്തമായ ഒരു സ്ത്രീ കഥാപാത്രം ചെയ്യാൻ ആഗ്രഹിക്കുന്നു.ഇന്റർവ്യൂകളിൽ ഉണ്ടാകുന്ന അനാവശ്യ ചോദ്യങ്ങളെ കുറിച്ചും തൻവി റാം പ്രതികരിച്ചു.ആളുകൾക്ക് കേൾക്കാനും തനിക്ക് പറയാനും താല്പര്യമുള്ള ചോദ്യങ്ങളോടാണ് താല്പര്യം.അനാവശ്യമായ ചോദ്യങ്ങൾ ഒഴിവാക്കേണ്ടതാണ്.സിനിമയിൽ ഈക്വൽ പെയ്മെന്റ് എന്നതിനപ്പുറം ഫെയർ പെയ്മെന്റ് വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും തൻവി പറഞ്ഞു.
സിനിമയിലെ വിനീത് ശ്രീനിവാസിന്റെ കഥാപാത്രം സക്സസിനു വേണ്ടി എന്തും ചെയ്യുന്ന ഒരു ആളുടേതാണെന്ന് ആർഷാ ബൈജുവും പറഞ്ഞു. സിനിമയിൽ പുതുതായി വന്നു എന്നത്കൊണ്ട് നിലപാടുകൾ പറയാൻ ഭയമില്ല.സ്ത്രീകൾ എന്തുപറഞ്ഞാലും അഹങ്കാരിയെന്ന് പറയുന്നവരുണ്ട്. അത്തരം വിമർശനങ്ങളെ കാര്യമാക്കുന്നില്ല.നിലപാട് പറയാനും പറയാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം വേണം.ആവറേജ് അമ്പിളിയിലെ കഥാപാത്രം തന്നെ പോലെയല്ല.ഒരുപാട് പേർക്ക് ആ കഥാപാത്രത്തെ റിലേറ്റ് ചെയ്യാൻ കഴിഞ്ഞു.ഇപ്പോഴും അത് റിലേറ്റ് ചെയ്യാൻ കഴിഞ്ഞ ആളുകൾ മെസ്സേജ് അയക്കാറുണ്ടെന്നും ആർഷ ബൈജു പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...