സ്പൈഡർമാൻ: അന്ന് ചിലന്തി കടിച്ച പഴയ പീറ്റർ പാർക്കർ മുതൽ ഇപ്പോഴത്തെ പീറ്റർ വരെ-ചരിത്രം
മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് സ്പൈഡർ-മാൻ
ലോകമെമ്പാടും ആരാധകരുള്ള സ്പൈഡർമാൻറെ പിറവിക്ക് പിന്നിൽ യൂറോപ്പിലെ ഏറ്റവും പ്രചാരമുള്ള കുട്ടികളുടെ കോമിസ് മാസികയായിരുന്നു മാർവെൽ ആയിരുന്നു.
മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് സ്പൈഡർ-മാൻ. സ്റ്റാൻ ലീ, സ്റ്റീവ് ഡിറ്റ്കോ എന്നിവർ ചേർന്നാണ് 1962-ൽ ഈ കഥാപാത്രത്തെ നിർമിച്ചത്.
പീറ്റർ പാർക്കർ എന്നാണ് സ്പൈഡർ മാന്റെ യഥാർത്ഥ പേര്മാർവൽ കോമിക്കിനെ ആധാരമാക്കി 2002-ൽ പുറത്തിറങ്ങിയ സ്പൈഡർമാനാണ് പരമ്പരയിലെ ആദ്യ ചിത്രം. സാം റൈമി സംവിധാനം ചെയ്ത ചിത്രത്തിൽ പീറ്റർ പാർക്കറായി അഭിനയിച്ചത് ടോബി മാഗ്വയർ ആണ്
രണ്ടാം സ്പൈഡർമാൻ
സാം റൈമി തന്നെ സംവിധാനം ചെയ്ത സ്പൈഡർമാൻ-2ലും നായകൻ ടോബി മാഗ്വയർ തന്നെയായിരുന്നു. 2004-ലാണ് ചിത്രം റിലീസായത്
മൂന്നാം സ്പൈഡർമാൻ
2007-ലാണ് സ്പൈഡർ പരമ്പരയിലെ മൂന്നാം ചിത്രം എത്തുന്നത്. സംവിധാനം സാം റൈമി തന്നെ പീറ്റർ പാർക്കറായി ടോബി മാഗ്വയർ ഒരിക്കൽ കൂടി എത്തി.
അമേസിങ്ങ് സ്പൈഡർമാൻ-1,2
മൂന്ന് വരെയുള്ള പരമ്പരകളിൽ നിന്നും മാറി മാർക്ക് വെബ്ബ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ ചിത്രമാണ് അമേസിങ്ങ് സ്പൈഡർമാൻ. എമ്മ സ്റ്റോൺ, ആൻഡ്രൂ ഗാർഫീൽഡ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ. 2014ലാണ് ചിത്രത്തിൻറെ രണ്ടാം ഭാഗം എത്തിയത്.
സ്പൈഡർമാൻ-ഹോം കമിങ്ങ്, ഫാർ ഫ്രം ഹോം, നോ വേ ഹോം
2017-ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ജോൺ വാട്സ് ആണ്. ടോം ഹോളണ്ടാണ് സ്പൈഡർമാനായി എത്തിയത്.2019-ൽ ഫാർ ഫ്രം ഹോം, 2021-ൽ നോ വേ ഹോം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതേ അണിയറ പ്രവർത്തകരുടെയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...