Sree Gokulam Movies: ഈ രജനികാന്ത് ചിത്രവും കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്!
ഒക്ടോബർ 10ന് വേട്ടയൻ തിയേറ്ററുകളിൽ റിലീസ് ചെയ്യും. മഞ്‍ജു വാര്യരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രജനികാന്തിനെ നായകനാക്കി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടൈയൻ. ജയ് ഭീം എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഒരുക്കുന്ന അടുത്ത ചിത്രം എന്ന നിലയിലും രജനികാന്ത് ചിത്രമെന്ന നിലയിലും ഈ സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തെ കുറിച്ചുള്ള പുതിയൊരു അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. വേട്ടൈയന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ്. ശ്രീ ഗോകുലം മൂവീസിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വന്‍തുകയ്ക്കാണ് ചിത്രത്തിന്‍റെ ഒടിടി അവകാശം വിറ്റുപോയതെന്നാണ് വിവരം. ആമസോണ്‍ പ്രൈം വീഡിയോസാണ് ഒടിടി റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. അടുത്ത കാലത്തായി ഇറങ്ങിയ രജനികാന്ത് ചിത്രങ്ങളില്‍ വച്ച് ഏറ്റവും വലിയ തുകയ്ക്ക് ഒടിടിയിൽ വിറ്റുപോയ ചിത്രമാണിതെന്നാണ് വിവരം. ജയ് ഭീം നേരിട്ട് ആമസോണ്‍ വഴി ഒടിടിയിലെത്തുകയായിരുന്നു. എന്നാൽ വേട്ടൈയൻ തിയേറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാത്രമെ ഒടിടിയിലെത്തൂ.
Also Read: Wayfarer Films: വേഫെറർ ഫിലിംസിൻ്റെ ഏഴാം ചിത്രം; കല്യാണി പ്രിയദർശൻ, നസ്‌ലിൻ പ്രധാന താരങ്ങൾ
ചിത്രം ഒക്ടോബർ 10ന് റിലീസ് ചെയ്യും. വേട്ടൈയനിലെ തന്റെ ഭാഗം രജനികാന്ത് പൂര്‍ത്തിയാക്കിയിരുന്നു. മഞ്‍ജു വാര്യരും ചിത്രത്തിന്റെ ഭാഗമാകും. കൂടാതെ ഫഹദ് ഫാസിലും വേട്ടൈയനിൽ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കും. ലൈക്ക പ്രൊഡക്ഷന്‍ ഒരുക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, തെലുങ്ക് താരം റാണ എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്. ഫേക്ക് എന്‍ക്കൗണ്ടറുകളെക്കുറിച്ചുള്ള വിഷയമാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇതുവരെ കണ്ടരീതിയിലുള്ള രജനി ചിത്രം ആയിരിക്കില്ല വേട്ടൈയൻ എന്നും റിപ്പോർട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്‍റെ സംഗീതം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.