ബലാത്സം​ഗ ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് ശ്രീകാന്ത് വെട്ടിയാർ രംഗത്തെത്തി. ഇടതുപക്ഷക്കാരനായത് കൊണ്ട് എനിക്കെതിരായ കേസ് എതിർ രാഷ്ട്രീയത്തിലെ പ്രവർത്തകർ ആഘോഷിച്ചുവെന്നാണ് ശ്രീകാന്ത് വെട്ടിയാർ ഇപ്പോൾ പറയുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ്  ശ്രീകാന്ത് വെട്ടിയാർ ഇക്കാര്യങ്ങൾ പറഞ്ഞത്. കേസിന് ശേഷം മനസ് ശാന്തമായി വരികെയാണെന്ന് താരം പറഞ്ഞു. ഇതൊരു മാധ്യമ വിചാരണയ്ക്കോ ഫേസ്‌ബുക്ക് വിചാരണയ്ക്കോ വിട്ട് കൊണ്ടുക്കേണ്ട കാര്യം ഇല്ലെന്നും കൂടാതെ നിയമ പ്രശ്‍നങ്ങൾ മൂലമാണ് പ്രതികരിക്കാതെ ഇരുന്നതെന്നും  ശ്രീകാന്ത് വെട്ടിയാർ അഭിമുഖത്തിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഷ്ട്രീയം സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ തനിക്കെതിരെ ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അത് ആഘോഷിക്കപ്പെടുമെന്ന് അറിയായിരുന്നുവെന്ന് ശ്രീകാന്ത് വെട്ടിയാർ പറഞ്ഞു. പ്രതീക്ഷിച്ചത് പോലെ തന്നെ ഇടതുപക്ഷക്കാരനായത് കൊണ്ട് എനിക്കെതിരായ കേസ് തിർ രാഷ്ട്രീയത്തിലെ പ്രവർത്തകർ ആഘോഷിച്ചുവെന്ന് ശ്രീകാന്ത് വെട്ടിയാർ പറഞ്ഞു. സംഭവത്തിൽ സത്യം കോടതിക്ക് മുമ്പിൽ തെളിയുമെന്ന് വിശ്വസിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോപണം നിയമപരമായി നേരിടാനായിരുന്നു തീരുമാനമെന്നും പറഞ്ഞു.


ALSO READ: Sreekanth Vettiyar | ലൈം​ഗിക പീഡന പരാതിയിൽ ശ്രീകാന്ത് വെട്ടിയാർ കീഴടങ്ങി


കൊച്ചിയിലെ ഫ്ലാറ്റിൽവെച്ചും ഹോട്ടലിൽവെച്ചും ശ്രീകാന്ത് വെട്ടിയാർ യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസിൽ ശ്രീകാന്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വിമൻ എ​ഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സം​ഗ ആരോപണം ആദ്യം ഉന്നയിക്കപ്പെട്ടത്. അതേ പേജിലൂടെ മറ്റൊരാൾ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി രം​ഗത്തെത്തിയിരുന്നു. 


ശ്രീകാന്ത് വെട്ടിയാർ പ്രണയം നടിച്ച് പല ആവശ്യങ്ങൾക്കായി ഉപയോ​ഗിച്ചവരിൽ ഒരാൾ എന്നു പറഞ്ഞാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സാമ്പത്തിക ചൂഷണത്തിന് പുറമെ മാനസിക വൈകാരിക ഉപദ്രവങ്ങൾ നേരിട്ടെന്നും യുവതി ആരോപിക്കുന്നു. കൊച്ചി സെൻട്രൽ പോലീസാണ് കേസിൽ പരാതി രജിസ്റ്റർ ചെയ്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.