സിനിമ പ്രൊമോഷൻ സംബന്ധിച്ചുള്ള അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി യുട്യൂബ് ചാനലനിന്റെ അവതാരികയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന സംഭവത്തിൽ പ്രതികരണവുമായി നടൻ ആര്യൻ രമണി ഗിരിജ വല്ലഭൻ രംഗത്തെത്തി. തെറി വിളിക്കുന്നത് സഹിച്ച് നിൽക്കേണ്ട കാര്യമില്ലെന്നാണ് ആര്യൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. കൂടാതെ ഇതിനെ സ്വാഗായി കണ്ട് ആഘോഷിക്കുന്നവരോട് തെറി വിളിയേ നോർമ്മലൈസ്‌ ചെയ്യരുതെന്നും ആര്യൻ ആവശ്യപ്പെടുന്നുണ്ട്. അവതാരകയുടെ പരാതിക്ക് പിന്നാലെ എഫ്എം ആർജെയെ താരം തെറിവിളിക്കുന്ന രംഗങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സെലിബ്രിറ്റിയുടെ ഇന്റർവ്വ്യൂ മിസ്സ്‌ ആക്കിയാൽ ജോലി പോകും എന്ന നിവർത്തികേടോ മറ്റോ കൊണ്ടായിരിക്കും ആ ആർജെ എല്ലാം സഹിച്ചിരുന്നതെന്നും ആര്യൻ തന്റെ കുറിപ്പിൽ പറയുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആര്യൻ രമണി ഗിരിജവല്ലഭന്റെ ഫേസ്‌ബുക്ക് കുറിപ്പ് 


എന്തിനേയും തെറി കൊണ്ട്‌ നേരിടുന്നവർ ഉണ്ട്‌‌. ചില ആളുകളുടെ ഒരു തരം മെക്കാനിസം ആണ്‌ അത്‌. ഇഷ്ടപ്പെടാത്ത ഒന്ന് പറഞ്ഞാൽ/ കേട്ടാൽ രണ്ടിന്‌ തെറി. ചിലവർക്ക്‌ സംസാരിക്കുന്ന 5 വരിയിൽ മിനിമം ഒരെണ്ണം എങ്കിലും തിരുകണം‌. അത് നല്ലതാണോ ചീത്തയാണോ എന്നതല്ല എന്റെ വിഷയം,
അത്‌ കേൾക്കുന്ന ഒരാൾക്ക്‌‌ ‌ഈ തെറി പ്രയോഗം‌ ബുദ്ധിമുട്ടിക്കുന്നെങ്കിൽ ദയവ്‌ ചെയ്ത്‌ അതിനെ സഹിച്ച്‌ നിൽക്കരുത്‌.


ALSO READ: Sreenath Bhasi : അവതാരികയെ ഭീഷണിപ്പെടുത്തി; നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു


ചോദ്യം - ആശയം എന്തും ആയിക്കൊള്ളട്ടെ ഇഷ്ടപ്പെട്ടില്ല എങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് ആർക്കും സഭ്യമായ ഭാഷയിൽ പറയാമല്ലോ..   അത്‌ സഭ്യമായി പറയാൻ ഉള്ള വിശാലത ഇല്ല എന്നതിനൊപ്പം മുട്ടൻ തെറിയും. ഈ ആണിന്റേയും പെണ്ണിന്റേയും ജനനേന്ദ്രിയങ്ങളേ, അടി വസ്ത്രങ്ങളേ എല്ലാം അറപ്പുളവാക്കും രീതിയിൽ തെറിയാക്കി പറയുമ്പോൾ കിട്ടുന്ന ഒരു തരം ടോക്സിക്ക്‌‌ സാറ്റിസ്ഫാക്ഷൻ.. 


‌പുഞ്ചിരിയോടെ സഹിച്ച്‌ അടുത്ത ചോദ്യം ചോദിച്ച്‌ വീണ്ടും മുട്ടൻ തെറികൾ നിരനിരയായി കേട്ട ഒരു ആർജെ ഉണ്ടല്ലോ.. പ്രൊഡ്യൂസർ ഒപ്പിച്ച്‌ തന്ന സെലിബ്രിറ്റിയുടെ ഇന്റർവ്വ്യൂ മിസ്സ്‌ ആക്കിയാൽ ജോലി പോകും എന്ന നിവർത്തികേടോ മറ്റോ കൊണ്ടായിരിക്കും ഓനെ അങ്ങനെ ക്ഷമിച്ച്‌ ഇരുത്തിയത്‌.  I really felt bad for him.  പിന്നെ ആൾകൂട്ട തെറിവിളി - നായകന്റെ സ്വാഗ്‌ ആഘോഷ കമ്മറ്റിക്കാരോട്‌‌ ഒരു അപേക്ഷയുണ്ട്‌ ദയവ്‌ ചെയ്ത്‌ തെറി വിളിയേ നോർമ്മലൈസ്‌ ചെയ്യരുത്‌ romanticise ചെയ്യരുത്‌ - അതിൽ ഒരു സ്വാഗ്‌ - സ്റ്റൈൽ കൽപ്പിച്ച്‌ നൽകരുത്‌ കാരണം,  Verbal abuse , physical abuse നേക്കാളും താഴെയല്ല.


അവതാരികയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് കേസെടുത്തിയിരുന്നു. അവതാരിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്  പോലീസ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് വകുപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ നടനെ ചോദ്യം ചെയ്യുമെന്ന് മരട് പോലീസ് അറിയിച്ചു. സിനിമ അഭിമുഖത്തിനിടെ നടൻ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരിക നൽകിയ പരാതിയിൽ പറയുന്നത്. യുവതി വനിതാ കമ്മീഷനിലും പരാതി നൽകിട്ടുണ്ട്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.