കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ലെന്ന് ഹൈക്കോടതി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജി തള്ളി. പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. നിസാരമായ ആരോപണങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.


COMMERCIAL BREAK
SCROLL TO CONTINUE READING

പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ഇടപെട്ടു എന്നതിന് ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച രേഖകളില്‍ കൃത്യമായ തെളിവുകളില്ല. പരാതിയുള്ള ജൂറിമാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് നേരിട്ട് കോടതിയെ സമീപിക്കാമായിരുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മാധ്യമങ്ങളില്‍ കാണുന്നതിലൊക്കെ നോക്കി നോട്ടീസ് അയക്കാനും അന്വേഷണത്തിന് ഉത്തരവിടാനും കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.


ALSO READ: State Film Award Controversy: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ പരാതി; മുൻ നിലപാട് തിരുത്തി മന്ത്രി സജി ചെറിയാൻ


‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്ത് ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പുരസ്‌കാര നിര്‍ണയത്തില്‍ സ്വജന പക്ഷപാതമുണ്ടായെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. ജൂറി അംഗങ്ങളില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടെന്നും ഇതിന് തെളിവ് ഉണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. തന്റെ സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കാതിരിക്കാൻ രഞ്ജിത്ത് ഹീനമായ രാഷ്ട്രീയം കളിച്ചതിന് തന്റെ പക്കല്‍ തെളിവുണ്ടെന്ന് സംവിധായകന്‍ വിനയന്‍ ആരോപിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.