കൊച്ചി: പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോർട്ട്.  അക്കൗണ്ടിൽ താനറിയത്തെ ചില വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സ്റ്റീഫൻ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ATM ൽ നിന്നും പൈസ പിൻവലിക്കാനുള്ള നിയമങ്ങൾ ജൂലൈ 1 മുതൽ മാറുന്നു, ശ്രദ്ധിക്കുക...


സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ഇത് സംബന്ധിച്ച് സ്റ്റീഫൻ പരാതി നൽകിയിട്ടുണ്ട്. താൻ പോസ്റ്റ് ചെയ്തതല്ലാത്ത വീഡിയോകൾ കണ്ടപ്പോൾ അവ ഡിലീറ്റ് ചെയ്തെന്നും തന്റെ അക്കൗണ്ട് ഇപ്പോൾ സുരക്ഷിതമല്ലെന്നും അദ്ദേഹം പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. 


Also read: Natasa Stankovic ന്റെ കറുത്ത ബിക്കിനി ചിത്രങ്ങൾ വൈറലാകുന്നു...


കുറച്ചുനാളായി തന്റെ അക്കൗണ്ട് ആരോ ഉപയോഗിക്കുന്നതായി സംശയം ഉണ്ടായിരുന്നുവെന്നും കൂടാതെ ഫോളോവേഴ്സിന്റെ എണ്ണവും ലൈക്കുകളും കുറഞ്ഞു വരുന്നതായും ശ്രദ്ധയിൽപെട്ടുവെന്നും സ്റ്റീഫൻ പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.  തന്റെ പരാതിയ്ക്ക് വ്യക്തമായ തെളിവുകൾ സഹിതമാണ് അദ്ദേഹം നൽകിയിരിക്കുന്നത്.  അതിനായി അദ്ദേഹം പരാതിക്കൊപ്പം സ്ക്രീൻ ഷോട്ടുകളും നൽകിയിട്ടുണ്ട്.