സൈജു കുറുപ്പും അജു വർഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സ്താനാർത്തി ശ്രീകുട്ടന്റെ ഷൂട്ടിങ് ആരംഭിച്ചു. അജു വർഗീസും സൈജു കുറുപ്പും ചേർന്ന് ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിച്ച വിവരം അറിയിച്ചത്. അതിനോടൊപ്പം തന്നെ ചിത്രത്തിൻറെ പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിലെ കുട്ടിത്താരങ്ങൾ നിൽക്കുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതൊരു സ്കൂൾ ഡ്രാമ ചിത്രമായിരിക്കുമെന്നാണ് ചിത്രത്തിൻറെ പോസ്റ്ററുകൾ നൽകുന്ന സൂചന. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


നവാഗത സംവിധായകനായ വിനീഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളീകൃഷ്ണൻ, ആനന്ദ് മന്മദൻ, കൈലാഷ് എസ് ഭവൻ, സംവിധായകനായ വിനീഷ് വിശ്വനാഥൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ കൂടാതെ ജോണി ആന്റണിയും കുറച്ച് കുട്ടികളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് പിള്ള, മുഹമ്മദ് റാഫി എംഎ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 


ALSO READ: Sthanarthi Sreekuttan: സൈജു കുറുപ്പ് - അജു വർഗീസ് ചിത്രം "സ്താനാർത്തി ശ്രീകുട്ടൻ' വരുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു


അതേസമയം സൈജു കുറുപ്പിന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം ഷെയിൻ നിഗം നായകനാകുന്ന ബെർമുഡയാണ്. ചിത്രം ആഗസ്റ്റ് മാസം 19ന് തിയേറ്ററുകളിൽ എത്തും. കോമഡി എന്റെർറ്റൈനെർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ബർമുഡ. ടി.കെ രാജീവ്കുമാറാണ് ബർമുഡ സംവിധാനം ചെയ്യുന്നത്. ജൂലൈ 29ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനിരുന്ന ചിത്രമാണ് ബർമുഡ. എന്നാൽ ചില സാങ്കേതിക കാരണങ്ങളാണ് ചിത്രത്തിൻറെ റിലീസ് മാറ്റി വെക്കുകയായിരുന്നു. 


കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ബർമൂഡയിൽ ഷെയ്ൻ ​നി​ഗത്തിന്റെ നായികയായി എത്തുന്നത്. സന്തോഷ് ശിവന്‍റെ 'ജാക്ക് ആന്‍ഡ് ജില്‍', 'മോഹ' എന്നീ ചിത്രങ്ങളിലും ഷെയ്ലീ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ഗായകനായി എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.  സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഇന്ദുഗോപന്‍ ഒരു പരാതിയുമായി എത്തുന്നതോടെയാണ് ചിത്രത്തിന്‍റെ കഥാവികാസം സംഭവിക്കുന്നത്. സബ് ഇൻസ്പെക്ടർ ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്.  സൈജു കുറുപ്പ് ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് എത്തുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.