ഇൻസ്റ്റാഗ്രാം ഭരിക്കുന്ന പത്ലി ക മരിയാ മോറേ വന്നത് എവിടെ നിന്ന് ?
സ്കൂൾ കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ പാട്ടിന് ചുവട് വച്ചുകൊണ്ട് റീലുകൾ ചെയ്ത് കഴിഞ്ഞു.
ഓരോ കാലത്തും ഇൻസ്റ്റാഗ്രാം റീലുകൾ ഭരിക്കുന്നത് ഓരോ പാട്ടുകളായിരിക്കും. ഭാഷയ്ക്കും ദേശത്തിനും അതീതമായി ഇൻസ്റ്റാഗ്രാം റീലുകളിലെ പാട്ടിന് യുവതീ യുവാക്കൾ ചുവട് വയ്ക്കാറുണ്ട്. നീണ്ട കാലത്തെ ഭരണത്തിന് ശേഷം സത്യഭാമേ എന്ന കന്നഡ പാട്ട് ഇൻസ്റ്റാഗ്രാമില്‍ നിന്ന് ഏതാനും ആഴ്ച്ചകൾക്ക് മുൻപ് പിൻവലിഞ്ഞു. ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽസ് ഭരിക്കുന്നത് പത്ലി ക മരിയാ മോറേ എന്ന പാട്ടാണ്.
സ്കൂൾ കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ പാട്ടിന് ചുവട് വച്ചുകൊണ്ട് റീലുകൾ ചെയ്ത് കഴിഞ്ഞു. ക്രിസ്മസ് പുതുവത്സര അവധിക്കാലം കൂടി ആയതോടെ കേരളത്തിലെ ആഘോഷങ്ങൾക്ക് ഈ പാട്ട് ചൂട് പകർന്നു. ഈ പാട്ടിന് ചുവട് വച്ച് റീല് ചെയ്ത ഭൂരിഭാഗം ആളുകളുടെയും ചുവടുകൾ സമാനമാണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കുറച്ച് സുഹൃത്തുക്കൾ ഒരു വശത്ത് കൂടി നിന്ന് ഹോയ് ഹോയ് എന്ന് പറയുമ്പോൾ പത്ലി കമരിയാ മോറേ എന്ന വരിക്കനുസരിച്ച് ചുവട് വയ്ക്കുന്നത് മറ്റൊരു സ്ഥലത്ത് നിൽക്കുന്ന ഒരാൾ ആയിരിക്കും.
ALSO READ: Gold Movie OTT Release : അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ് ഒടിടിയിലെത്തി; എവിടെ കാണാം?
സത്യഭാമേ എന്ന പാട്ടിൽ ഒരു സമയം പ്രകടനം കാഴ്ച്ച വയ്ക്കാൻ സാധിച്ചത് പ്രധാനമായും ഒന്ന് അല്ലെങ്കിൽ രണ്ട് ആളുകൾക്കാണ്. എന്നാൽ പത്ലി കമരിയാ മോറേ എന്ന പാട്ടിൽ ഒരേ സമയം രണ്ടിലധികം സുഹൃത്തുക്കള്‍ക്ക് ചുവട് വയ്ക്കാൻ സാധിക്കും എന്നതാണ് അതിന്‍റെ പ്രത്യേകത. പത്ലി കമരിയാ മോറെ ഒരു ഹിന്ദി പാട്ടാണെന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാൽ ഇത് താരു ഭാഷയിലെ പാട്ടാണ്. ഹിന്ദി, ഭോജ്പുരി തുടങ്ങിയ ഭാഷകളോട് വളരെയധികം സാമ്യമുണ്ട് താരുവിന്.
നേപ്പാളിലാണ് പ്രധാനമായും ഈ ഭാഷ സംസാരിക്കുന്നത്. ഈ പാട്ട് പാടുകയും ഇതിന് വേണ്ടി ചുവട് വയ്ക്കുകയും ചെയ്തത് നേപ്പാളി അഭിനേതാക്കളും ഗായകരുമായ രാജ് കുസ്മിയും അഞ്ചു കുസ്മിയുമാണ്. ഗണേശ് ചൗധരിക്കൊപ്പം രാജ് കുശ്മിയാണ് പത്ലി കമരിയാ മോറെയ്ക്ക് സംഗീതം നൽകിയത്. ഇപ്പോഴാണ് ഈ പാട്ട് വയറലായതെങ്കിലും 2019 ലാണ് ഇത് യൂട്യൂബിലൂടെ പുറത്തിറങ്ങുന്നത്. ഒരു ഐറ്റം ഡാൻസായാണ് പത്ലി കമരിയാ മോറേ ചിത്രീകരിച്ചിരിക്കുന്നത്. ഇന്ന് റീലുകളിലൂടെ ഹിറ്റായ ഒരു സ്റ്റെപ്പ് ഈ ഗാന രംഗത്തിൽ ഒരിടത്തും ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...