ഗുമിഗോമിഗോമി`; ഇൻസ്റ്റാഗ്രാം റീലിലെ ആ വൈറൽ പാട്ടിൻറെ കഥ
അറബ് പോപ് സിങ്ങറായ `മിരിയം ഫാരെസ്` ആണ്.ഈ പാട്ട് പാടിയത്.ലെബനിസ് സ്വദേശിയായ മിരിയം ഫാരെസ് ഒരേ സമയം ഒരു ഡാൻസറും അഭിനേതാവും കൂടിയാണ്
ഏതാനും നാളുകളായി ഇൻസ്റ്റാഗ്രാം റീലുകളിൽ നിറഞ്ഞ് നിൽക്കുന്ന ഗാനമാണ് 'ഗുമിഗോമിഗോമി'. ഏത് ഭാഷയിലെ പാട്ടാണെന്നോ അർത്ഥം എന്താണെന്നോ അറിയാതെ പ്രായഭേദമന്യേ നിരവധി ആളുകൾ ഈ പാട്ടിന് ചുവട് വച്ചു. റീൽ സ്ക്രോൾ ചെയ്യുമ്പോൾ 'ഗുമിഗോമിഗോമിക്ക്' ചുവട് വച്ചുകൊണ്ടുള്ള ഒരു റീലെങ്കിലും കാണാൻ സാധിക്കും.
ലോകം മുഴുവൻ ചർച്ചാ വിഷയമായ ഈ പാട്ടിന് പിന്നിലെ കഥ നോക്കാം.അറബ് പോപ് സിങ്ങറായ 'മിരിയം ഫാരെസ്' ആണ്.ഈ പാട്ട് പാടിയത്.
ലെബനിസ് സ്വദേശിയായ മിരിയം ഫാരെസ് ഒരേ സമയം ഒരു ഡാൻസറും അഭിനേതാവും കൂടിയാണ്. ഇവർ പാടി, നൃത്തം ചെയ്ത 'ഗുമി' എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം 2018 ലാണ് യൂട്യൂബ് വഴി പുറത്തിറങ്ങിയത്.
'ഷെരിഫ് തർഹിനി' ആണ് ഈ വീഡിയോ സോങ്ങ് സംവിധാനം ചെയ്തത്. റിലീസ് ചെയ്ത സമയത്ത് ഈ പാട്ടിന് അധികം ജന ശ്രദ്ധ ലഭിച്ചിരുന്നില്ല. എന്നാൽ മിരിയം ഫാരെസ് ഈ വർഷം മുന്നോട്ട് വച്ച 'ഗുമി ഡാൻസ് ചലഞ്ച്' വഴിയാണ് ഈ പാട്ട് ലോകമെമ്പാടും വയറലായി മാറിയത്. തുടർന്ന് ഇൻസ്റ്റാഗ്രാം റീലുകളും ടിക് ടോക്കും ഗുമി ചലഞ്ച് ഏറ്റെടുത്തുകൊണ്ടുള്ള നൃത്തങ്ങളെ കൊണ്ട് നിറഞ്ഞു. ഇന്ന് ലോകത്തിലെ ഏറ്റവും പോപ്പുലറായ ഡാൻസ് ചലഞ്ച് എന്ന റെക്കോർഡും ഗുമിക്ക് സ്വന്തമാണ്.
ഗൾഫ് സ്ലാങ്ങിലുള്ള അറബി ഭാഷയിലാണ് 'ഗുമിഗോമിഗോമി' പാടിയിരിക്കുന്നത്. "മുന്നോട്ട് വന്ന് നൃത്തം ചെയ്യൂ, നിങ്ങളുടെ സൗന്ദര്യം എന്താണെന്ന് ഈ ലോകത്തിന് കാണിച്ച് കൊടുക്കൂ" എന്നാണ് 'ഗുമിഗോമിഗോമിയുടെ' വരികൾ കൊണ്ട് അർദ്ധമാക്കുന്നത്. മിരിയം ഫാരെസ് ഏതാനും ചലച്ചിത്രങ്ങളിലും ടെലിവിഷൻ ഷോകളിലും സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.
2021 ൽ മിരിയം ഫാരെസിന്‍റെ ജീവിത യാത്രയെക്കുറിച്ച് ഒരു നെറ്റ്ഫ്ലിക്സ് സീരീസും പുറത്തിറങ്ങുകയുണ്ടായി. ഈജിപ്ഷ്യൻ, ഖലീജി, ലെബനീസ്, മൊറോക്കൻ സ്ലാങ്ങുകളിലുള്ള അറേബ്യൻ ഗാനങ്ങളും മിരിയം ഫാരെസ് പാടിയിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ 'മാലിഷ്' ആണ് മിരിയം ഫാരെസിന്‍റെ ഏറ്റവും പുതിയ പാട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...