Jolly Bastian : `കണ്ണൂർ സക്വാഡിൽ ക്ലൈമാക്സിലെ ആ സീൻ ജോളി മാസ്റ്റർ ഒറ്റയ്ക്ക് ചെയ്തതാണ്`; ജോളി ബാസ്റ്റിന്റെ വേർപാടിൽ സങ്കടം അറിയിച്ച് റോണി ഡേവിഡ്
Action Director Jolly Bastian Sad Demise : കഴിഞ്ഞ ദിവസം രാത്രിയിൽ ആലപ്പുഴയിൽ വെച്ച് ഹൃദായാഘാതത്തെ തുടർന്നായിരുന്നു ജോളി ബാസ്റ്റിൻ അന്തരിക്കുന്നത്
Jolly Master Sad Demise : മലയാള സിനിമ മേഖലയെ സങ്കടത്തിലാഴ്ത്തികൊണ്ടുള്ള വാർത്തയായിരുന്നു ഇന്ന് രാവിലെ പുറത്ത് വന്നത്. ദക്ഷിണേന്ത്യൻ സിനിമകളിലെ മികവുറ്റ ആക്ഷൻ ഡയറക്ടർ ജോളി ബാസ്റ്റിൻ (ജോളി മാസ്റ്റർ) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച വാർത്ത. മലയാളം കന്നഡ സിനിമ മേഖല ഒന്നടങ്കമാണ് ജോളി മാസ്റ്ററുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നത്. ജോളി ബാസ്റ്റിൻ ഏറ്റവും ഒടുവിലായി പ്രവർത്തിച്ച ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്. ചിത്രത്തിലെ ക്ലൈമാക്സ് ഫൈറ്റുകളും ചേസിങ് സീനെല്ലാം ചിട്ടപ്പെടുത്തിയിരുന്നത് ജോളി മാസ്റ്ററായിരുന്നു.
ക്ലൈമാക്സിൽ മമ്മൂട്ടിയും സംഘവും ചേസ് ചെയ്യുന്ന സീൻ ഒരുക്കിയത് ജോളി ബാസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു. ആ സീനിൽ എല്ലാവരെയും ഞെട്ടിച്ചത് ഒരു ലോറിയെ ഓവർടേക്ക് ചെയ്യുന്ന രംഗമായിരുന്നു. ആ രംഗം ജോളി മാസ്റ്റർ ഒറ്റയ്ക്കാണ് ചെയ്തതെന്നാണ് ചിത്രത്തിന്റെ തിരക്കഥകൃത്തും നടനുമായി റോണി ഡേവിഡ് അറിയിക്കുന്നത്. ജോളി മാസ്റ്ററിന്റെ വിയോഗത്തിൽ വേദന അറിയിച്ചുകൊണ്ടുള്ള കുറിപ്പിലാണ് റോണി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
"കണ്ണൂർ സ്‌ക്വാഡ് ഷൂട്ട് തുടങ്ങിയ ദിവസം ഇന്നാണ്.....ഡിസംബർ 27. പക്ഷേ, ആ ആഹ്ലാദത്തെ പങ്കുവെയ്ക്കാൻ കഴിയാത്ത രീതിയിൽ ഒരു വാർത്തയായി പോയി കേട്ടത്.
ജോളി മാസ്റ്റർ, അദ്ദേഹത്തെ പരിചയപ്പെടാത്ത ഒരു ടെക്‌നിഷ്യൻ പോലും മലയാളത്തിൽ ഉണ്ടാവില്ല. ഒരു മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫർ, അതിലുപരി ഒരു എക്‌സ്‌ട്രാ ഓർഡിനറി വെഹിക്കിൾ സ്റ്റണ്ട് മാനും കൊറിയോഗ്രാഫറാണ് അദ്ദേഹം. നിങ്ങൾക്ക് എല്ലാവർക്കും കണ്ണൂർ സ്‌ക്വാഡ് ക്ലൈമാക്സിൽ ജീപ്പ് ലോറിയെ ഓവർടേക്ക് ചെയ്തു പോകുന്ന രംഗങ്ങൾ ഓർമയുണ്ടാവും എന്ന് വിശ്വസിക്കുന്നു.
അദ്ദേഹാമാണ് അത് ചെയ്തത്.... യന്ത്രങ്ങളെ നന്നായി അറിയുന്ന ഒരു മനുഷ്യനാണ് അദ്ദേഹം.
ഇടയ്ക്കു പോസ്റ്റ് പ്രൊഡക്ഷൻ ടൈമിൽ കൃത്യമായി അപ്ഡേറ്റുകൾ ചോദിച്ചു വിളിക്കുമായിരുന്നു. നല്ല ഒരു വ്യക്തിത്വമയിരുന്നു അദ്ദേഹത്തിന്റേത്.
പക്ഷെ, മാസ്റ്ററേ ഇത് വളരെ വേഗത്തിലായി പോയി......" റോണി ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെ രാത്രിയിൽ ആലപ്പുഴിയൽ വെച്ചായിരുന്നു ജോളിയുടെ അന്ത്യം. കമ്മട്ടിപാടം, മാസ്റ്റർ പീസ്, അങ്കമാലി ഡയറീസ്, ഡ്രൈവിങ് ലൈസൻസ്, ഓപ്പറേഷൻ ജാവ, തങ്കം, നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിലും ഫൈറ്റ് ഫൈറ്റ് മാസ്റ്റർ ആയിരുന്നു ജോളി ബാസ്റ്റിൻ. മമ്മൂട്ടിയുടെ സൈലൻസ് എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചിരുന്നു. വെള്ളിയാഴ്ച ബെംഗളൂരുവിൽ വെച്ച് മൃതദേഹം സംസ്കരിക്കും.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.