ഏറെ ഞെട്ടലോടെയാണ് സിനിമ-സിനി ആർട്ടിസ്റ്റായ സുബി സുരേഷിന്റെ വാർത്ത മലയാളികൾ അറിഞ്ഞത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചി രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ തുടരവെയാണ് സുബി സുരേഷ് മരണമടഞ്ഞത്. കഴിഞ്ഞ 25 ദിവസത്തോളം സുബി അശുപത്രിയിൽ ചികിത്സയിലായിരുന്നു. സുബിയുടെ മരണ വാർത്ത പുറത്ത് വന്നതോടെ നടിയുടെ പേഴ്സണൽ വ്ളോഗ വീഡിയോകളും താരം അവതരിപ്പിച്ചതും അതിഥിയായി വന്നിട്ടുള്ള പ്രോഗ്രാമുകളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ഇടം പിടിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

17 വയസ് മുതൽ മലയാള സിനിമ-സിനി മേഖലയിൽ സജീവമായിരുന്ന സുബി അവിവാഹിതയായി കുടുംബത്തോടൊപ്പം ജീവിത ചിലവഴിക്കുകയായിരുന്നു. അടുത്തിടെ ഫ്ളവേഴ്സ് ടിവിയുടെ ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുവെയായിരുന്ന സുബി താൻ വിവാഹിതയാകാൻ പോകുകയാണെന്ന് വെളിപ്പെടുത്തിയത്. പ്രതിശ്രുത വരനായ രാഹുലിനെ ചാനലിന്റെ പരിപാടിക്കിടെ പരിചയപ്പെടുത്തുന്നമുണ്ട് സുബി. ഫെബ്രുവരി മാർച്ചോടെ വിവാഹിതാരാകൻ തയ്യാറെടുക്കുകയാണെന്നാണ് അന്ന് പരിപാടിക്കിടെ അറിയിച്ചിരുന്നത്.


ALSO READ : Subi Suresh Death : രോഗബാധിതയായത് പെട്ടെന്ന്; കരൾ നൽകാൻ ആളെയും കിട്ടിയിരുന്നു, പക്ഷെ


രാഹുലുമായി സംസാരിക്കുന്നതിനിടെ ഫെബ്രുവരിയിൽ വാലന്റൈൻസ് ദിനത്തിൽ ഇഷ്ടം തുറന്ന് പുറയാൻ ഇരിക്കുകയാണോ എന്ന് പരിപാടിയുടെ അവതാരകനായ ശ്രീകണ്ഠൻ നായർ ചോദിക്കുന്നുണ്ട്. എന്നാൽ അങ്ങനെ ഒന്നുമില്ലെന്നും ഒരു തമാശയായി കരുതിയാൽ മതിയെന്നായിരുന്നു രാഹുൽ വ്യക്തമാക്കിയത്. എന്നാൽ ഫെബ്രുവരിയിൽ അത് സംഭവിക്കട്ടെയെന്ന് പറഞ്ഞുകൊണ്ട് പരിപാടിക്കിടെ ശ്രീകണ്ഠൻ നായർ സുബിക്കും രാഹുലിനും ആശംസ അറിയിക്കുന്നുണ്ട്. കോമഡി സ്റ്റേജ് പരിപാടികളുടെ സംവിധായകനും സംഘാടകനുമാണ് രാഹുൽ. കാനഡയിൽ വെച്ച് നടന്ന ഒരു പരിപാടിക്കിടെയാണ് ഇരുവരും തമ്മിൽ കൂടുതൽ അടുത്തതെന്നും രാഹുൽ തന്നോട് ഇഷ്ടം അറിയിച്ചതെന്നും സുബി ഫ്ളവേഴ്സ് ഒരു കോടി എന്ന ഷോയ്ക്കിടെ വ്യക്തമാക്കിയിരുന്നു.



ഇന്ന് ഫെബ്രുവരി 22ന് രാവിലെ പത്ത് മണിയോടെയാണ് സുബിയുടെ മരണ വാർത്ത പുറത്ത് വന്നത്. അടുത്തിടെയാണ് നടിക്ക് രോഗബാധിതയാകുന്നതും തുടർന്ന് ചികിത്സിയിൽ തുടരവെയാണ് അന്ത്യം. കരൾ മറ്റിവെക്കേണ്ട എല്ലാ സജ്ജികരണങ്ങളും ചെയ്തെങ്കിലും സുബിയുടെ ആരോഗ്യം മോശമാകുകയായിരുന്നു. ആരോഗ്യനില വശളായതോടെ കഴിഞ്ഞ ദിവസം നടിക്ക് വെന്റിലേറ്റർ സജ്ജികരണം ഏർപ്പെടുത്തുകയായിരുന്നു. പിന്നീട് കരൾ മാറ്റിവെക്കുന്നത് നടക്കാതെ വന്നതോടെ വെന്റിലേറ്റർ മാറ്റി മരണം സ്ഥിരീകരിക്കുകയായിരുന്നു.


മലയാളത്തിലെ കോമഡി അവതാരകരിൽ ഏറ്റവും മുൻപന്തിയിലുള്ള താരമായിരുന്നു സുബി സുരേഷ്. 17-ാം വയസിൽ ഡാൻസ് ഷോയിലൂടെയാണ് സുബി കലമേഖലയിലേക്കെത്തുന്നത്. തുടർന്ന് മലയാളത്തിലെ തന്നെ ആദ്യ ടെലിവിഷൻ ഹാസ്യപരിപാടിയായ ഏഷ്യനെറ്റിലെ സിനിമാലയിലൂടെയാണ് സുബി സുരേഷ് കൂടുതൽ പ്രമുഖയാകുന്നത്. കലാഭവൻ തുടങ്ങിയ നിരവധി കോമഡി ട്രൂപ്പുകളുടെ ഭാഗമായി നിരവധി സ്റ്റേജ് ഷോയുടെ ഭാഗമായിട്ടുണ്ട്. മലായളത്തിൽ കുട്ടികളെ വെച്ച് അവതരിപ്പിച്ച സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളത്തിന്റെ മുഖം തന്നെയായിരുന്നു സുബി. രാജസേനൻ ജയറാം ചിത്രം കനകസിംഹാസത്തിലൂടെയാണ് സുബി സിൽവർ സ്ക്രീനിലേക്കെത്തുന്നത്. തുടർന്ന് 20തിൽ അധികം സിനിമയിൽ ചെറുതും വലിയതുമായ വേഷങ്ങൾ സുബി കൈകാര്യം ചെയ്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.