Tiger Nageswara Rao: റിലീസിനൊരുങ്ങി `ടൈഗർ നാഗേശ്വര റാവു`; കാശിയായി സുദേവ് നായർ, ക്യാരക്ടർ പോസ്റ്റർ
Tiger Nagaswara Rao`s new character poster: എതിരാളികളില്ലാത്ത രാജകുമാരൻ എന്ന വിശേഷണത്തോടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.
മാസ് മഹാരാജ രവി തേജയുടെ പുതിയ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്റെ പുതിയ കാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി. മലയാളി നടനായ സുദേവ് നായർ അവതരിപ്പിക്കുന്ന കാശി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയത്. സ്റ്റുവർട്ട്പുരത്തെ എതിരാളികളില്ലാത്ത രാജകുമാരൻ എന്ന വിശേഷണത്തോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്.
നേരത്തെ പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും സൂപ്പർഹിറ്റ് ആയതോടെ ടൈഗറിൽ പ്രേക്ഷകർക്കുള്ള പ്രതീക്ഷ പതിന്മടങ്ങു വർദ്ധിച്ചിരിക്കുകയാണ്. ഒക്ടോബർ 3-ന് ചിത്രത്തിന്റെ ട്രെയിലർ റിലീസാവും. ഒക്ടോബർ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.
ALSO READ: എന്തായിരിക്കും ആ അപ്ഡേറ്റ്? കാത്തിരിക്കാം നാളെ വരെ; 'എമ്പുരാൻ' ലോഡിംഗ്...
വംശിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ടൈഗർ നാഗേശ്വര റാവു നിർമ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്‌കെയിലിൽ ചിത്രങ്ങൾ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗർവാൾ ആർട്ട്സിന്റെ ബാനറിൽ അഭിഷേക് അഗർവാൾ ആണ്. നിർമ്മാണക്കമ്പനിയുടെ മുൻ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീർ ഫയൽസ്, കാർത്തികേയ 2 തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ഒരുങ്ങുന്ന ചിത്രമായതിനാൽ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. നൂപുർ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തിൽ രവി തേജയുടെ നായികമാരായി എത്തുന്നത്.
നിർമ്മാതാവിന്റെ സമ്പൂർണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകൻ ഒരുക്കുന്നത്. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തിൽ ആകർഷണീയമായ കഥയും കഥാപശ്ചാത്തലവുമായതിനാൽ അണിയറപ്രവർത്തകർ ചിത്രത്തെ പാൻ ഇന്ത്യൻ ലെവലിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം ആർ മതി കടഇയും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും നിർവഹിക്കുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസർ മായങ്ക് സിൻഘാനിയയുമാണ്.
അഭിനേതാക്കൾ: രവി തേജ, നൂപുർ സനോൺ, ഗായത്രി ഭരദ്വാജ് തുടങ്ങിയവർ. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസർ: അഭിഷേക് അഗർവാൾ. പ്രൊഡക്ഷൻ ബാനർ: അഭിഷേക് അഗർവാൾ ആർട്ട്സ്. പ്രെസൻറർ: തേജ് നാരായൺ അഗർവാൾ. കോ-പ്രൊഡ്യൂസർ: മായങ്ക് സിൻഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാർ. ഛായാഗ്രഹണം: ആർ മതി കടഇ. പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല. പി.ആർ.ഒ: ആതിരാദിൽജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.