മലയാളികളുടെ പ്രിയതാരം സുധീഷ്, നവാഗതനായ മനീഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വി.ജെ ഫ്ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശങ്കർ എസ്, സുമേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമിച്ച് വിഷ്ണു ശർമ്മ സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടൈനർ ചിത്രം "മൈൻഡ്പവർ മണിക്കുട്ടന്റെ" ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. യുവതാരം ടൊവിനോ തോമസ്, ഗോപി സുന്ദർ എന്നിവരുടെ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറെ സംഗീത  പ്രാധാന്യമുള്ള ചിത്രത്തിൻ്റെ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളാണ്. പോസ്റ്ററിൽ വളരെ സമ്പന്നമായ രീതിയിലുള്ള സുധീഷിനേയും മനീഷിനേയും കാണാം.



ALSO READ: പിന്നെയും നവ്യനായർ കുടുക്കിലായി; പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം


ജിനീഷ് - വിഷ്ണു എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി.സുകുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ കപിൽ ഗോപാലകൃഷ്ണനാണ്. പ്രൊജക്ട് ഡിസൈനർ: ശശി പൊതുവാൾ, നിർമ്മാണ നിർവ്വഹണം: വിനോദ് പറവൂർ, ഗാനരചന: രാജീവ് ആലുങ്കൽ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, കലാ സംവിധാനം: കോയാസ്, അസ്സോസ്സിയേറ്റ് ഡയറക്ടർ: മനേഷ് ഭാർഗവൻ, പി.ആർ.ഒ: സുനിത സുനിൽ, സ്റ്റിൽസ്: കാൻചൻ ടി.ആർ, പബ്ലിസിറ്റി ഡിസൈൻസ്: മനു ഡാവിഞ്ചി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.