Viral Photos | സുഹാസിനിയുടെ പിറന്നാൾ ആഘോഷമാക്കി സുഹൃത്തുക്കൾ; ചിത്രങ്ങൾ വൈറൽ
സിനിമയിലെ പല മേഖലയിലും കഴിവ് തെളിയിച്ച നടിയാണ് സുഹാസിനി. സംവിധായിക, ക്യാമറ, തുടങ്ങിയ മേഖലയിലൊക്കെ സുഹാസിനി തിളങ്ങി.
മലയാളികളിടെ പ്രിയപ്പെട്ട നടിയാണ് സുഹാസിനി. നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചു സുഹസിനിയുടെ ചിരിക്കുന്ന മുഖമല്ലാതെ വേറെയൊന്നും മലയാളികൾ കണ്ടിട്ടില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നായിരുന്നു സുഹസിനിയുടെ പിറന്നാൾ. 61ആം പിറന്നാൾ ആയിരുന്നു ഇക്കഴിഞ്ഞത്. സിനിമയിലെ പല മേഖലയിലും കഴിവ് തെളിയിച്ച നടിയാണ് സുഹാസിനി. സംവിധായിക, ക്യാമറ, തുടങ്ങിയ മേഖലയിലൊക്കെ സുഹാസിനി തിളങ്ങി. ഒരു നടി ഇങ്ങനെയുള്ള സിനിമ മേഖലയിൽ തിളങ്ങുന്നത് വളരെ ചുരുക്കമാണ്. ഇപ്പോഴിതാ സുഹസിനിയുടെ പിറന്നാൾ ആഘോഷമാക്കാൻ സുഹൃത്തുക്കൾ ഒത്തുകൂടിയ വാർത്തയാണ് പുറത്തുവരുന്നത്. സുഹാസിനിയെ സന്തോഷിപ്പിക്കാനും രസിപ്പിക്കാനും ഒരേ മനസ്സോടെ കാണാൻ എത്തിയത് വലിയ വാർത്തയായി മാറി.
പിറന്നാൾ ആഘോഷത്തിൽ നിന്ന് ചില ചിത്രങ്ങൾ വൈറലായി മാറുന്ന കാഴ്ചയാണുള്ളത്. തന്റെ സുഹൃത്തുക്കൾ അല്ലാതെ നടിമാരായ ഖുശ്ബു, ലിസി, രാധിക, പൂർണിമ, അനുഹാസൻ എന്നിവരും പിറന്നാൾ ആഘോഷിക്കാൻ എത്തിച്ചേർന്നിരുന്നു. വളരെ സന്തോഷത്തോടെ സുഹാസിനി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചിത്രങ്ങളിൽ എല്ലാം തന്നെ സന്തോഷത്തോടെ ഇരിക്കുന്ന സുഹാസിനിയെയാണ് കാണാൻ കഴിയുന്നത്. സുഹൃത്തുകൾക്കൊപ്പം പോസ് ചെയ്ത്. ലിസിയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചാരുഹാസൻ്റെയും കോമളത്തിൻ്റെയും മകളായി 1961 ഓഗസ്റ്റ് 15 ന് ചെന്നൈയിലാണ് സുഹാസിനി ജനിച്ചത്. മേക്കപ്പ് ആർട്ടിസ്റ്റായി സിനിമാ ജീവിതമാരംഭിച്ചു. 1980-ൽ റിലീസായ നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ സുഹാസിനി ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് കരസ്ഥമാക്കി. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്ന് ഛായാഗ്രാഹണത്തിൽ ബിരുദം നേടിയ ആദ്യ വനിതയാണ് സുഹാസിനി. 1983-ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി, റഹ്മാൻ എന്നിവർ അഭിനയിച്ച കൂടെവിടെ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് നിരവധി മലയാള സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...