Sumathy Valavu First Look: `സുമതി വളവി`ൻ്റെ ലോകം വെളിപ്പെടുത്താൻ സമയമായി`; ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
മാളികപ്പുറത്തിന് ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമതി വളവ്.
അർജുൻ അശോകൻ, സൈജു കുറുപ്പ്, ബാലു വർഗീസ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. അർജുൻ അശോകൻ, ബാലു വർഗീസ് തുടങ്ങിയവർ കൂളിംഗ് ഗ്ലാസ്സും ധരിച്ച് പൊട്ടിച്ചിരിയോടെ സന്തോഷത്തിൻ്റെ മുഹൂർത്തങ്ങൾ പങ്കിടുന്ന കൗതുകകരമായ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്, നെൻമാറ, ഗ്രാമങ്ങളിലും, പൊള്ളാച്ചിയിലുമായി നടന്നു വരുന്നു.
വൻവിജയം നേടിയ മാളികപ്പുറത്തിന് ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും സുമതി വളവിൻ്റെ പ്രാധാന്യം വർധിക്കുന്നു. മാളികപ്പുറത്തിന് തിരക്കഥ രചിച്ച അഭിലാഷ് പിള്ള തന്നെയാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. നാട്ടിൽ ഏറെ ചർച്ചാവിഷയമാകുകയും ഭയത്തിൻ്റെയും, ദുരൂഹതകളുടേയും പശ്ചാത്തലവുമുള്ള സുമതി വളവിൻ്റെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.
ത്രില്ലർ സ്വഭാവമാണ് ചിത്രത്തിനുള്ളത്. എന്നാൽ ചിരിയും, ചിന്തയും, സന്തോഷവും പകരുന്ന ഒരു പശ്ചാത്തലംകൂടി ഈ ചിത്രത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. നർമ്മവും, ഹൊറർ ത്രില്ലറുമൊക്കെ കൂട്ടിച്ചേർത്ത ഒരു ക്ലീൻ എൻ്റെർടൈനറാകും ചിത്രം. വാട്ടർമാൻ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസ്സാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്നുകാലഘട്ടങ്ങളിലായിട്ടാണ് ചിത്രത്തിൻ്റെ കഥാപുരോഗതി. പാലക്കാട്, കോതമംഗലം എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും.
Also Read: Rekhachithram: 'രേഖാചിത്ര'വുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി; ഇനി 6 നാൾ കൂടി
അർജുൻ അശോകൻ, സൈജുക്കുറുപ്പ്, ബാലു വർഗീസ് എന്നിവരെ കൂടാതെ ഗോകുൽ സുരേഷ്, ശ്രാവൺ മുകേഷ്, നന്ദു, കോട്ടയം രമേഷ് ശ്രീജിത്ത് രവി, സാദിഖ്, ബോബി കുര്യൻ (പണി ഫെയിം) ഗോപികാ അനിൽ, സ്മിനു സിജോ, ജസ്‌ന ജയദീഷ്, സിജോ റോസ്, അനിയപ്പൻ, ജയകൃഷ്ണൻ, ശിവദ, ജൂഹി ജയകുമാർ, സുമേഷ് ചന്ദ്രൻ, ഗീതി സംഗീത, സന്ദീപ്, മനോജ് കുമാർ, അശ്വതി അഭിലാഷ്, ജയ് റാവു എന്നിവരാണ് താരനിരയിലെ പ്രമുഖർ. സംഗീതം - രഞ്ജിൻ രാജ്. ശങ്കർ പി.വി. ഛായാഗ്രഹണവും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - അജയ് മങ്ങാട്. മേക്കപ്പ് - ജിത്തു പയ്യന്നൂർ. കോസ്റ്റ്യും - ഡിസൈൻ സുജിത് മട്ടന്നൂർ. പ്രൊഡക്ഷൻ മാനേജർ നികേഷ് നാരായണൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷാജി കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് കൊടുങ്ങല്ലൂർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.