Sumathy Valavu Movie: മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്നു; `സുമതി വളവ്` ചിത്രീകരണം തുടങ്ങി
പാലക്കാട്, കോതമംഗലം എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
യഥാർത്ഥ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയായ വെള്ളം എന്ന ചിത്രത്തിനു ശേഷം മുരളിദാസ് കുന്നുംപുറത്ത് അവതരിപ്പിക്കുന്ന പുതിയ ചിത്രമായ സുമതി വളവിൻ്റെ ചിത്രീകരണം തുടങ്ങി. ഇന്നലെയാണ് ചിത്രീകരണം തുടങ്ങിയത്. പാലക്കാട്ടെ ആലത്തൂരിനടുത്തുള്ള പാണ്ടങ്കോട് ആണ് ചിത്രീകരണം ആരംഭിച്ചത്. വാട്ടർമാൻ ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വൻ വിജയം നേടിയ മാളികപ്പുറത്തിന് ശേഷം വിഷ്ണു ശശിശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
സിദ്ധാർത്ഥ് ഭരതൻ, മനോജ്.കെ.യു, മാളികപ്പുറം സിനിമയിൽ ഏറെ ശ്രദ്ധയാകർഷിച്ച ബാലതാരങ്ങളായാ ശ്രീപത് യാൻ, ദേവനന്ദ എന്നിവരടങ്ങിയ രംഗത്തോടെയായിരുന്നു ചിത്രീകരണമാരംഭിച്ചത്. ലളിതമായ ചടങ്ങിൽ ആലത്തൂർ എം.എൽ.എ.കെ.ഡി.പ്രസന്നൻ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.
മാളികപ്പുറത്തിൻ്റെ തിരക്കഥ രചിച്ച അഭിലാഷ് പിള്ളയാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ രചിക്കുന്നത്. മാളികപ്പുറത്തിൻ്റെ പ്രധാന അണിയറ ശിൽപ്പികൾ വീണ്ടും കൈകോർക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്. ഗ്രാമ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഒരു കോമഡി ത്രില്ലർ മൂവിയായാണ് ഈ ചിത്രത്തിൻ്റെ അവതരണം. മൂന്നുകാലഘട്ടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്. 1960, 90, 2024 എന്നീ കാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ സഞ്ചാരം. മണിച്ചിത്രത്താഴ് പ്രദർശനത്തിനെത്തിയ സമയവും ഈ ചിത്രത്തിന് പ്രധാന ഘടകമാണ്.
അർജുൻ അശോകൻ, സൈജുക്കുറുപ്പ് ബാലു വർഗീസ് ഗോകുൽ സുരേഷ്, ശ്രാവൺ മുകേഷ്, നന്ദു, കോട്ടയം രമേഷ്, ശ്രീജിത്ത് രവി, സാദിഖ്, ബോബി കുര്യൻ (പണി ഫെയിം), ഗോപികാ അനിൽ, സ്മിനു സിജോ, ജസ്‌ന ജയദീഷ്, സിജോ റോസ്, അനിയപ്പൻ, ജയകൃഷ്ണൻ, ശിവദ,
ജൂഹി ജയകുമാർ, സുമേഷ് ചന്ദ്രൻ, ഗീതി സംഗീത, സന്ധിപ്, മനോജ് കുമാർ, അശ്വതി അഭിലാഷ്, ജയ് റാവു എന്നിവരാണു താരനിരയിലെ പ്രമുഖർ.
സംഗീതം - രഞ്ജിൻ രാജ്. ശങ്കർ പി.വി. ഛായാഗ്രഹണവും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - അജയ് മങ്ങാട്. മേക്കപ്പ് - ജിത്തു പയ്യന്നൂർ. കോസ്റ്റ്യും - ഡിസൈൻ സുജിത് മട്ടന്നൂർ. പ്രൊഡക്ഷൻ മാനേജർ നികേഷ് നാരായണൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷാജി കൊല്ലം. പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് കൊടുങ്ങല്ലൂർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.