സുമേഷ് & രമേശ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നായികയായി ദേവിക കൃഷ്‌ണൻ മാറുകയായിരുന്നു. ചെറുപ്പം മുതലേ ആങ്കറിങ് ഫീൽഡിലേക്ക് വന്ന ദേവിക സീമരാജ എന്ന തമിഴ് ചിത്രത്തിൽ സാമന്തയുടെ അനിയത്തിയായും അഭിനയിച്ചിരുന്നു. എന്നാൽ ആദ്യമായി നായികയായി ദേവിക എത്തുന്ന ചിത്രമാണ് സുമേഷ് ആൻഡ് രമേശ്. ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം സീ മലയാളം ന്യൂസുമായും ദേവിക സന്തോഷം പങ്കുവെച്ചു 


COMMERCIAL BREAK
SCROLL TO CONTINUE READING

റിലീസിന് ശേഷം പ്രേക്ഷകരുടെ പ്രതികരണം എങ്ങനെയായിരുന്നു?


ഞാൻ ഇവിടെ ഇരിക്കുന്നത് വളരെ സന്തോഷത്തോടെയാണ്. ഏകദേശം എല്ലാ ആളുകളും ചിത്രം കണ്ടു. കോവിഡ് സമയത്ത് എല്ലാം വളരെ പാടുപെട്ടിരുന്ന സമയത്ത് കുടുംബങ്ങൾ ചിത്രം തീയേറ്ററിൽ കണ്ടു, പുറത്തിറങ്ങുമ്പോൾ കണ്ടിട്ട് എല്ലാവരും ഓടി വന്ന് സംസാരിക്കുന്നു, സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ പറയുന്നു ഇതെല്ലം കാണുമ്പോൾ ഞാൻ പണ്ടു മുതലേ ആഗ്രഹിച്ച കാര്യങ്ങൾ നടന്നതുപോലെ തോന്നുന്നു. 



ALSO READ: Saudi Vellakka: സൗദി വെള്ളക്കയുടെ പുതിയ പോസ്റ്റർ പുറത്ത്, പാൻ ഇന്ത്യൻ ചിത്രമാണോയെന്ന് പ്രേക്ഷകർ


കലാരംഗത്ത് ദേവികയുടെ തുടക്കം?


ഞാൻ 3 വയസ്സുമുതൽ ഈ ഫീൽഡിൽ വന്നു. കുറച്ച് പരസ്യങ്ങളും ആങ്കറിങ്ങും ഷോസും ചെയ്‌തിട്ടുണ്ട്‌. പണ്ടുതൊട്ടേ അതുകൊണ്ട് പേടിയില്ലായിരുന്നു. പണ്ടായാലും ഇപ്പോഴാണെങ്കിലും ഇഷ്‌ടം തന്നെയാണ്. പിന്നീട് ഓർമവെച്ച സമയത്ത് സിനിമ ചെയ്യണമെന്ന ആഗ്രഹം വന്നുതുടങ്ങി. ഞങ്ങൾ വീട്ടിൽ നിന്ന് എല്ലാ ഞായറാഴ്‌ചയും തീയേറ്ററിൽ പോയി ആ ആഴ്‌ച റിലീസായ സിനിമകൾ കാണും. അങ്ങനെ കണ്ട് കണ്ട് സിനിമ ഇഷ്ടപ്പെട്ടു. എനിക്കും നായികയാവണം എന്ന ആഗ്രഹമൊക്കെ വന്ന് തുടങ്ങി. 


സുമേഷ് & രമേശ് ഓഡീഷനിൽ എന്താ സംഭവിച്ചത്?


 ഇത് എന്റെ ആദ്യത്തെ ഓഡീഷൻ ആയിരുന്നു. ഞാൻ അധികം ഓഡീഷൻസിൽ അപ്ലൈ ചെയ്തിട്ടുമില്ല. അതുകൊണ്ട് എന്താ സംഭവിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഞാൻ കാസ്റ്റിങ് കാൾ കണ്ട് അപ്ലൈ ചെയ്തിട്ട് 2 മാസം കഴിഞ്ഞിട്ടും ആരും വിളിച്ചില്ല. വീട്ടിലും വിഷമത്തോടെ ഞാൻ കാര്യം പറഞ്ഞു.  അത് കഴിഞ്ഞ് കോളേജ് കഴിഞ്ഞ് ഞാൻ വീട്ടിൽ വന്നപ്പോൾ ഒരു 7 മണിക്ക് എനിക്ക് ഒരു കാൾ വന്നു.. ദേവിക അല്ലെ? തൻറെ മെയിൽ ഞങ്ങൾ ഇപ്പോഴാണ് കാണുന്നത്. ഞങ്ങൾ ഫൈനൽ ചെക്ക് ചെയ്‌തപ്പോഴാണ്‌ ശ്രദ്ധിച്ചത്. മെയിൻ ഓഡീഷൻസ് എല്ലാം കഴിഞ്ഞു. എന്നാലും കേറി പോര് എന്ന് പറഞ്ഞു.  അങ്ങനെ പിറ്റേ ദിവസം കൊച്ചിയിൽ പോയി. അപ്പൊൾ അവിടെ ഫൈനൽ ഒഡീഷൻ നടക്കുകയായിരുന്നു. എന്നെകൊണ്ട് സിനിമയിൽ ഉണ്ടായിരുന്ന ചില സീൻസ് അഭിനയിപ്പിച്ചു. അങ്ങനെ തിരിച്ച് വീട്ടിലേക്ക് പോയി. പിന്നീട് ഒരാഴ്ചക്ക് ശേഷം എന്നെ വിളിച്ചു സെലക്ട് ആയെന്ന് പറഞ്ഞു. 


ബാലു വർഗീസ് , ശ്രീനാഥ് ഭാസി ഇവർ എങ്ങനെയാണ്?


രണ്ടുപേരും അടിപൊളിയാണ്. ബാലു സ്ട്രിക്ടാണ് ഭാസി കൂളാണ് അങ്ങനെയല്ല.. രണ്ടുപേരും അടിപൊളിയാണ് നമ്മുടെ അതെ വൈബാണ്. 


നായികമാർക്ക് സിനിമയിൽ നായകൻറെ നിഴലായി നിൽക്കേണ്ടി വരാറില്ലേ?


മജോറിറ്റി ചിത്രങ്ങളും അങ്ങനെ തന്നെയാണ്. ഫീമെയിൽ ഓറിയെന്റഡ് ചിത്രങ്ങൾ വരാറുണ്ട് എന്നാൽ കുറവാണ്. കഥ ആവശ്യപ്പെടുന്നതുകൊണ്ടാകാം മെയിൽ ഓറിയെന്റഡ് ചിത്രങ്ങൾ വരുന്നത്. കുറച്ചുകൂടി ഫീമെയിൽ ഓറിയെന്റഡ് ചിത്രങ്ങൾ മുന്നോട്ട് വരണം. 


സ്ത്രീകൾക്ക് സിനിമ വർക്കിങ് സ്‌പേസ് പൂർണമായും സുരക്ഷിതമാണോ?


ടെക്‌നീഷ്യൻസും ആളുകളും എല്ലാം പുരുഷന്മാരാണ്. എനിക്ക് മനസ്സിലാകുന്നില്ല അതെന്താ അങ്ങനെ സംഭവിക്കുന്നതെന്ന്. ടെക്നിക്കൽ പരമായി സ്ത്രീകൾ ജോലി ചെയ്യുന്നത് വളരെ കുറവാണ്. എങ്ങനേയാണോ പുരുഷന്മാർ വർക്ക് ചെയ്യുന്നത് അതുപോലെ സ്ത്രീകളും വർക്ക് ചെയ്യണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.