അന്തരിച്ച പ്രശസ്ത സംവിധായകൻ ഷാഹുരാജ് ഷിൻഡെയുടെ അവസാന കന്നട ചിത്രമായ "ചാമ്പ്യൻ" മലയാളത്തിലേക്ക്. ശിവം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശിവാനന്ദ് എസ് നീലണ്ണവരാണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പം അദിതി പ്രഭുദേവ, സച്ചിൻ ദൻപാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുവരും എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ വേഷത്തിലാണ്. സ്‌പോർട്‌സ് വിഷയമാണ് ടൈറ്റിൽ പറയുന്നതെങ്കിലും പ്രണയത്തിന്റെയും ഹാസ്യത്തിന്റെയും ഘടകങ്ങളും ചിത്രത്തിലുണ്ടാകും. സാൻഹ ആർട്ട്സ്, ടെക്സസ് ഫിലിം ഫാക്ടറി എന്നിവർ ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.


ദേവരാജ്, അവിനാഷ്, രംഗയാന രഘു, ചിക്കണ്ണ, സുമൻ, പ്രദീപ് റാവുത്ത്, ആദി ലോകേഷ്, അശോക് ശർമ്മ, മണ്ടായ രമേഷ്, ശോഭരാജ്, ജിജി, പ്രശാന്ത് സിദ്ദി, ഗിരി, കോക്രോച്ച് സുധി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സംവിധായകനോടൊപ്പം രഘു നിടുവള്ളിയും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. 


ബിഗ് ബ്ലോസ്റ്റർ ചിത്രമായ കാന്താരയുടെ സംഗീത സംവിധായകനായ ബി.അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് സംഗീത സംവിധാനവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ശരവണൻ നടരാജൻ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിൻ്റെ എഡിറ്റർ വെങ്കടേഷ് യു.ഡി.വി ആണ്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.