നടൻ സണ്ണി വെയ്നിന്റെ ഭാര്യയും നർത്തകിയുമായ രഞ്ജിനി തന്റെ ജന്മദിനമായ ഇന്ന് ഒന്നു വ്യത്യസ്തമായാണ് ആഘോഷിച്ചത്.  കോറോണ മഹാമാരി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ കേക്ക് മുറിച്ച് ആഘോഷിക്കലും പാർട്ടിയുമൊന്നും ഇക്കുറി ഇല്ല പകരം വ്യത്യസ്തമായ കാര്യമാണ് രഞ്ജിനി ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: 'കണ്ണീരൊഴുക്കി ഒരു നാട്' അനുശ്രീയുടെ കുറിപ്പ് നൊമ്പരമാക്കുന്നു 


അതെന്താണെന്നോ.. തന്റെ പിറന്നാൾ ദിനത്തിൽ റോഡിലിറങ്ങി പാവപ്പെട്ടവർക്ക് ഭക്ഷണം, സാനിറ്റൈസർ മുതലായവ വാങ്ങി നൽകുകയായിരുന്നു.  തന്നോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുന്ന തന്റെ പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ  നേർന്നുകൊണ്ട് സണ്ണിയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത്.  


നിരവധി ആരാധകരാണ് രഞ്ജിനിയുടെ ഈ പ്രവൃത്തിയിൽ അഭിനന്ദനവുമായി രംഗത്തെത്തിയത്.