മലയാള സിനിമയില്‍ വളരെ നല്ല സിനിമകള്‍ സംവിധാനം ചെയ്ത രാജേഷ്‌ പിള്ളയുടെ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു 'ട്രാഫിക്‌'.  ചിത്രത്തിന്റെ ഹിന്ദി പതിപ്പും പുറത്തിറങ്ങി. ചിത്രത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരൂപകര്‍. ഇതുവരെ കാണാത്ത രീതിയിലുള്ള കഥയാണെന്ന് ചിലര്‍ പറയുമ്പോള്‍ മലയാള സിനിമയുടെ അത്രയും എടുപ്പ് ഹിന്ദി പതിപ്പിനില്ലെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. രാജേഷ് പിള്ളയെ അനുസ്മരിച്ചുകൊണ്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ മേഘ പിള്ളയും അണിയറ പ്രവര്‍ത്തകരോടൊപ്പം സിനിമ കാണാനെത്തി. ഹിന്ദി പതിപ്പില്‍ ശ്രീനിവാസന്‍റെ കഥപാത്രം മനോജ് ബജ്‌പേയ്, അനൂപ് മേനോന്‍ അവതരിപ്പിച്ച പൊലീസ് വേഷം ജിമ്മി ഷെര്‍ഗില്‍, റഹ്മാന്റെ സിനിമ താരത്തിന്‍റെ കഥാപാത്രം പ്രസോണ്‍ജിത് ചാറ്റര്‍ജി എന്നിവരാണ് വേഷമിട്ടത്. സുരേഷ് നായരാണ് ഹിന്ദി പതിപ്പിന് തിരക്കഥ ഒരുക്കിയത്.