Mahesh Babu Mother: നടൻ മഹേഷ് ബാബുവിൻറെ അമ്മ അന്തരിച്ചു,ആദരാഞ്ജലികളുമായി സിനിമ ലോകം
ഭൗതിക ശരീരം അവരുടെ ഹൈദരാബാദിലെ വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷം ഹൈദരാബാദ് ജൂബിലി ഹിൽസിലെ മഹാപ്രസ്ഥാനത്ത് സംസ്കരിക്കും
തെലുങ്കാന: നടൻ മഹേഷ് ബാബുവിന്റെ അമ്മയും മുതിർന്ന സൂപ്പർതാരം കൃഷ്ണയുടെയുടെ ഭാര്യയുമായിരുന്ന ഇന്ദിരാദേവി ബുധനാഴ്ച പുലർച്ചെ ഹൈദരാബാദിൽ അന്തരിച്ചു . 70 വയസ്സായിരുന്നു.
മഹേഷ് ബാബുവിന്റെ അമ്മയുടെ മരണത്തിൽ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഇന്ദിരാദേവിയുടെ ഭൗതിക ശരീരം അവരുടെ ഹൈദരാബാദിലെ വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷം ഹൈദരാബാദ് ജൂബിലി ഹിൽസിലെ മഹാപ്രസ്ഥാനത്ത് സംസ്കരിക്കും.
സിനിമാ രംഗത്തെ പ്രമുഖരും ഇന്ദിരാദേവിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്ക് വെച്ചു. 'ഇന്ദിര അമ്മയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു, അവരുടെ ആത്മാവിന് ശാന്തി നേരുന്നു' എന്ന് സംവിധായകൻ ബോബി എഴുതി. സൂപ്പർസ്റ്റാർ # കൃഷ്ണ ഗാരുവിനും @urstruly മഹേഷ് ഗാരുവിനും കുടുംബത്തിനും അവരുടെ വലിയ നഷ്ടത്തിൽ ഹൃദയംഗമമായ അനുശോചനം.
“ ഇന്ദിരാദേവിയുടെ വിയോഗത്തെക്കുറിച്ചുള്ള വാർത്ത എന്നെ ദുഃഖിപ്പിച്ചു.സൂപ്പർസ്റ്റാർ കൃഷ്ണയ്ക്കും സഹോദരൻ മഹേഷ് ബാബുവിനും എല്ലാ കുടുംബാംഗങ്ങൾക്കും ഞാൻ എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു-നടൻ ചിരഞ്ജീവി ട്വിറ്ററിൽ കുറിച്ചു.
പത്മാവതി, മഞ്ജുള, പ്രിയദർശിനി, മകൻ മഹേഷ് ബാബു എന്നിവരാണ് മറ്റ് മക്കൾ.ഇവരുടെ മൂത്തമകൻ രമേഷ് ബാബു ജനുവരിയിൽ അന്തരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...