പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Modi) എഴുപത്തിയൊന്നാം പിറന്നാൾ ആയ ഇന്ന് മോദിയ്ക്ക് ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ സൂപ്പർ താരം മോഹന്‍ലാല്‍. അദ്ദേഹത്തിനൊപ്പം നേരത്തെ എടുത്ത ഒരു ചിത്രം പങ്കുവച്ചുകൊണ്ട് തന്റെ ഫെയ്സ ബുക്കിലൂടെയാണ് മോഹന്‍ലാൽ (Mohanlal) ആശംസ നേർന്നിരിക്കുന്നന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


'നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ.  അങ്ങയുടെ യാത്രയിലുടനീളം സര്‍വ്വേശ്വരന്‍ നിങ്ങൾക്ക് ആരോഗ്യവും സന്തോഷവും വിജയവും നല്‍കട്ടെ' എന്നായിരുന്നു ലാലേട്ടൻ (Mohanlal) കുറിച്ചത്.  


Also Read: എഴുപത്തിയൊന്നിന്റെ നിറവിൽ പ്രധാനമന്ത്രി Narendra Modi; ആഘോഷിക്കാൻ പ്രത്യേക തയ്യാറെടുപ്പുകളുമായി ബിജെപി


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെഎഴുപത്തിയൊന്നാം പിറന്നാളായ ഇന്ന് വിവിധ പരിപാടികളാണ് രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്. മാത്രമല്ല ഇതിനോടനുബന്ധിച്ച് സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന  പേരില്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിരിക്കുന്നത്. 


ഈ അവസരത്തിൽ ബിജെപി ദേശീയ ആസ്ഥാനത്ത് (BJP Headquarters) പ്രധാനമന്ത്രി മോദിയുടെ (PM Modi) ജീവിതത്തെ ആസ്പദമാക്കി ഒരു പ്രത്യേക പ്രദർശനം സംഘടിപ്പിക്കും. നമോ ആപ്പിൽ നിങ്ങൾക്ക് ഈ പ്രദർശനം കാണാൻ കഴിയും. ഇതിനുപുറമെ പാർട്ടി ആസ്ഥാനത്ത് രക്തദാന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. 


Also Read: Tourism Mobile App: യാത്ര ചെയ്യാം പ്രിയപ്പെട്ട സ്ഥലങ്ങൾ കണ്ടെത്താം, ടൂറിസം മൊബൈൽ ആപ്പ് മോഹൻലാൽ പ്രകാശനം ചെയ്തു


 ഇന്നുമുതൽ യുപിയിൽ ഭാരതീയ ജനതാ പാർട്ടിയുടെ സേവനവും സമർപ്പണവും ക്യാമ്പയിൻ ഇന്നു മുതൽ ആരംഭിക്കും. ഒക്ടോബർ 7 വരെ നടക്കുന്ന ഈ ക്യാമ്പയിനിൽ,ബിജെപി പ്രവർത്തകർ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് വീടുകൾതോറും വിവിധ പരിപാടികളിലൂടെ എത്തുകയും ജനങ്ങളുമായി ബന്ധപ്പെടുകയും ആശയവിനിമയം നടത്തുകയും ഒപ്പം സേവന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. 


കൂടാതെ  പ്രധാനമന്ത്രി മോദിയുടെ (PM Modi) ജന്മദിനത്തിൽ ആരംഭിക്കുന്ന സേവന -സമർപ്പണ ക്യാമ്പയിൻ വിജയിപ്പിക്കാൻ എല്ലാ ഭാരവാഹികളും ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകരോട് ആത്മാർത്ഥമായി പ്രവർത്തിക്കണമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് ആഹ്വാനം ചെയ്തിട്ടുണ്ട്.


Also Read: viral video: കാലിലെ മസിൽ പെരുപ്പിച്ച് മോഹൻലാൽ, വീഡിയോ കാണാം


മാത്രമല്ല യുപിയിൽ 71 ഇടങ്ങളിൽ ഗംഗാനദി ശുചീകരണം നടത്തുന്നുണ്ട്.  ബൂത്ത് തലത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളുമായി അഞ്ച് കോടി പോസ്റ്റ് കാർഡുകൾ അയക്കുമെന്ന് ബിജെപി നേരത്തെ അറിയിച്ചിട്ടുണ്ട്.  


കേരളത്തിലും പ്രധാനമന്ത്രിയുടെ (PM Modi) ജന്മദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് ആഘോഷിക്കുന്നത്.  അതിന്റെ അടിസ്ഥാനത്തിൽ എല്ലാ ആരാധനാലയങ്ങളിലും പ്രത്യേക പ്രാർത്ഥന ഓരോ സമുദായത്തിന്റെ ആചാരമനുസരിച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.