സുരാജ് വെഞ്ഞാറമ്മൂട്, ആൻ അ​ഗസ്റ്റിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ'. ചിത്രത്തിലെ ആദ്യ വീഡിയോ ​ഗാനം അണിയറക്കാർ പുറത്തുവിട്ടു. വാടരുതേ എന്ന ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രഭ വർമ്മയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഔസേപ്പച്ചൻ ആണ്. നിത്യ മാമൻ ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവമോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ചിത്രത്തിന്‍റെ പ്രമേയം എന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

എഴുത്തുകാരൻ എം മുകുന്ദൻ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണിത്. ഹരികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ ആണ് ചിത്രം നിർമ്മിക്കുന്നത്. സുരാജ്, ആൻ അ​ഗസ്റ്റിൻ എന്നിവരെ കൂടാതെ ജനാർദ്ദനൻ, മനോഹരി ജോയ്, കൈലാഷ്, സ്വാസിക, സുനിൽ സുഖദ, മഹേഷ്, നീന കുറുപ്പ്, ദേവി അജിത്ത്, കബനി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഴകപ്പൻ ആണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. ആയുബ് ഖാൻ - എഡിറ്റിങ്.



 


The Ghost Movie: നാഗാര്‍ജുനയുടെ 'ദ ഗോസ്റ്റ്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?


നാഗാര്‍ജുന പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് 'ദ ഗോസ്റ്റ്'. ഒക്ടോബർ അഞ്ചിന് തിയേറ്ററുകളിൽ റിലീസായി സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ നവംബർ‌ രണ്ട് മുതൽ ചിത്രം സ്ട്രീം ചെയ്യും എന്നാണ് റിപ്പോർട്ട്. പ്രവീണ്‍ സട്ടരുവാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ദ ​ഗോസ്റ്റ്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി മലയാളി താരം അനിഖ സുരേന്ദ്രനും അഭിനയിച്ചിട്ടുണ്ട്. 


സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും. മുകേഷ് ജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. നാഗാര്‍ജുനയുടെ ദ ഗോസ്റ്റെന്ന ചിത്രത്തിന്റെ ചിത്രസംയോജനം ധര്‍മേന്ദ്രയാണ് നിര്‍വഹിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വര സിനിമാസ് നോർത്ത് സ്റ്റാർ എന്റർടൈൻമെന്റ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. 


അതേസമയം നാഗാര്‍ജുനയുടെ നൂറാമത്തെ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. അടുത്തിടെ മോഹൻ രാജ നാഗാര്‍ജുനയുമായി കൂടിക്കാഴ്‍ച നടത്തുകയും കഥ കേള്‍പ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. കഥ ഇഷ്‍ടപ്പെട്ട നാഗാര്‍ജുന ചിത്രം അഭിനയിക്കാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. നാഗാര്‍ജുനയുടെ മകൻ അഖില്‍ അക്കിനേനി ചിത്രത്തില്‍ അതിഥി വേഷത്തിൽ ഉണ്ടായേക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.