Suraj Venjaramood : സിനിമയും അഭിനയവും മാറ്റി നിർത്തിയാൽ സുരാജിന് ഏറ്റവും പ്രിയപ്പെട്ട കാര്യം ഇതാണ്; തുറന്ന് പറഞ്ഞ് താരം
Suraj Venjaramood Interview : ഒഴിവ് സമയങ്ങൾ കൂട്ടുക്കാരോടൊപ്പം കറങ്ങാൻ പോകാനും, യാത്രകൾ ചെയ്യാനും, പാചകം ചെയ്യാനും ഒക്കെയാണ് ഇഷ്ട്ടം എന്നാൽ താരം പറയുന്നത്.
സിനിമയും അഭിനയവും എഴുത്തും ഒക്കെ മാറ്റി നിർത്തിയാൽ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട്. ഓൺലൈൻ മാധ്യമമായ ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സുരാജ് തന്റെ ഇഷ്ടങ്ങളെ കുറിച്ച് പറഞ്ഞത്. ഒഴിവ് സമയങ്ങൾ കൂട്ടുക്കാരോടൊപ്പം കറങ്ങാൻ പോകാനും, യാത്രകൾ ചെയ്യാനും, പാചകം ചെയ്യാനും ഒക്കെയാണ് ഇഷ്ട്ടം എന്നാൽ താരം പറയുന്നത്. ഏറ്റവും നന്നായി പാചകം ചെയ്യുന്ന ചിക്കനും മട്ടനും ഒക്കെയാണെന്നും താരം പറഞ്ഞു.
സുരാജ് വെഞ്ഞാറമൂടിന് ഏറ്റവും പുതിയ ചിത്രം എന്നാലും ന്റളിയ എന്ന ചിത്രം ഉടൻ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ജനുവരി 6 ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്. ബാഷ് മുഹമ്മദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് എന്നാലും ന്റളിയാ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ഇത്.
പൂർണ്ണമായും ഗൾഫിൽ ചിത്രീകരിച്ച സിനിമ എന്നതാണ് എന്നാലും ന്റളിയായുടെ മറ്റൊരു പ്രധാന പ്രത്യേകത. ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച അഭിപ്രയം നേടാൻ കഴിയുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. കോമഡി എന്റെർറ്റൈനെർ വിഭാഗത്തിലാണ് ചിത്രം എത്തുന്നത്. ഗൾഫിലെ കുടുംബ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന തികഞ്ഞ നർമ്മ ചിത്രമാണിതെന്നാണ് അണിയറപറാത്തർ പറയുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം സൂരജ് വെഞ്ഞാറമൂട് ഹാസ്യ വേഷത്തിൽ എത്തുന്നുവെന്നതാണ് ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ചിത്രത്തിൻറെ സംവിധായകൻ ബാഷ് മുഹമ്മദ് തന്നെയാണ്. സൂരജ് വെഞ്ഞാറമൂട്, ഗായത്രി അരുൺ എന്നിവരെ കൂടാതെ സിദ്ദിഖ്, ലെന, മീരാ നന്ദൻ, സുധീർ പറവൂർ, ജോസുകുട്ടി, അമൃത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...