New Delhi: ബോളിവുഡ് താരം സുരേഖ സിക്രി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ദേശിയ പുരസ്‌ക്കാര ജേതാവ് കൂടിയായ താരം വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്. 75 വയസ്സായിരുന്നു പ്രായം. രണ്ടാം തവണ സ്ട്രോക്ക് ഉണ്ടായിതിനെ തുടർന്ന് താരത്തിന് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ എന്തായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

2019 ലാണ് സുരേഖ സിക്രിക്ക് സ്ട്രോക്ക് ഉണ്ടാകുന്നത്. അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നതിന് മുമ്പ് പൂർണമായി ആരോഗ്യം വീണ്ടെടുക്കാൻ വിശ്രമത്തിലായിരുന്നു. മരണസമയത്ത് സുരേഖ സിക്രിക്കൊപ്പം കുടുംബാഗംങ്ങളും ഉണ്ടായിരുന്നു. കൂടുതൽ വിവിരങ്ങൾ ബന്ധുക്കൾ പുറത്ത് വിട്ടിട്ടില്ല.



ALSO READ: Actor Vijay Rolls Royce Car നാട്ടിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് ആവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രുപ പിഴ ചുമത്തി


1988 ലാണ് സുരേഖ സിക്രിക്ക് ആദ്യമായി ദേശിയ പുരസ്ക്കാരം ലഭിക്കുന്നത്. തമസ് എന്ന ചിത്രത്തിനായിരുന്നു. പിന്നീട് 1995 ൽ രണ്ടാമത്തെ ദേശിയ പുരസ്‌ക്കാരവും കരസ്ഥമാക്കി. മമ്മോ എന്ന ചിത്രത്തിനായിരുന്നു അന്ന് ദേശീയ പുരസ്ക്കാരം ലഭിച്ചത്.  പിന്നീട് 2019 ൽ മികച്ച സഹനടിക്കുള്ള ദേശിയ പുരസ്ക്കാരം ലഭിച്ചു. ബദായി ഹോ എന്ന ചിത്രത്തിനാണ് അന്ന് പുരസ്ക്കാരം കരസ്ഥമാക്കിയത്.


ALSO READ: Murali Sithara: സംഗീത സംവിധായകൻ മുരളി സിത്താര അന്തരിച്ചു


നാഷണൽ അക്കാഡമി ഓഫ് ഡ്രാമയിൽ നിന്നും ബിരുദം നേടിയ വ്യക്തിയാണ് സുരേഖ സിക്രി. 1989 ൽ സംഗീത നാടക അക്കാദമിയുടെ പുരസ്‌ക്കാരവും നേടിയിട്ടുണ്ട്. ബാലിക വധു എന്ന സീരിയലിലെ കർക്കശക്കാരിയായ മുത്തശ്ശിയുടെ വേഷത്തിന് വളരെയധികം പ്രശസ്തി ലഭിച്ചിരുന്നു. സുബൈദ, മിസ്റ്റർ ആൻഡ് മിസ്സിസ് അയ്യർ, റെയിൻ‌കോട്ട് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.