മലയാളത്തിന്‍റെ  Action King സുരേഷ് ഗോപിയ്ക്ക് (Suresh Gopi) ഇന്ന് പിറന്നാള്‍..  താരത്തിന്‍റെ 63ാം പിറന്നാളില്‍ ആശംസകള്‍ കൊണ്ട് പൊതിയുകയാണ് ആരാധകരും സിനിമാലോകവും...


COMMERCIAL BREAK
SCROLL TO CONTINUE READING

സുരേഷ് ഗോപിയുടെ  (Suresh Gopi) പിറന്നാല്‍ ദിനത്തില്‍  സോഷ്യല്‍ മീഡിയ ആശംസകള്‍ കൊണ്ട് നിറയുമ്പോള്‍  വേറിട്ട ഒരു ആശംസയുമായി എത്തിയിരിയ്ക്കുകയാണ്  ലാല്‍...!!


ഇരുവരും തകര്‍ത്തഭിനയിച്ച "തെങ്കാശിപ്പട്ടണം" എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ലാല്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്.  കണ്ണപ്പന് ദാസപ്പന്‍റെ പിറന്നാള്‍ ആശംസകള്‍ എന്ന കുറിപ്പിനൊപ്പം  ഇരുവരുടെയും കഥാപാത്രങ്ങളുടെ ഫോട്ടോയും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



സിനിമാലോകത്തെ നിരവധി പേരാണ് സുരേഷ് ഗോപിയ്ക്ക് ഹൃദ്യമായ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഷാജി കൈലാസ്,  നടന്‍ സലിംകുമാര്‍ തുടങ്ങിയവരും ആശംസകളുമായി എത്തി.


Also Read: SG 251 ഫസ്റ്റ് ലുക്ക് പോസ്റ്റർ അവതരിപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും


"അയാളിലെ മികച്ച നടനെക്കാള്‍ എന്നെ എന്നും ആകര്‍ഷിച്ചത് അയാളിലെ നല്ല മനുഷ്യന്‍ ആണ്.. സുരേഷിന്‍റെ  കരിയറില്‍ ഒരുപാട് കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.. പക്ഷെ അയാള്‍ എന്നും ആ പഴയ സുരേഷ് തന്നെയായിരുന്നു. തനിക്ക് നല്ലൊരു സുഹൃത്തും സഹോദരനുമാണ് സുരേഷ് ഗോപിയെന്നും തുടര്‍ച്ചയായ ഹിറ്റ് സിനിമകള്‍ കൊണ്ട് തന്‍റെ കരിയറിനെ ഇത്രയധികം ഉയര്‍ത്തിക്കൊണ്ടുവന്ന മനുഷ്യനാണ് സുരേഷ് ഗോപി", ഷാജി കൈലാസ്  കുറിച്ചു.


Also Read: Suresh Gopi Birthday: കമ്മീഷ്ണറും,ലേലവും എഫ്.ഐ.ആറും കിടിലൻ ഡയലോഗ്,ആക്ഷൻ സുരേഷ് ഗോപി തകർത്തഭിനയിച്ച് ആ അഞ്ച് ചിത്രങ്ങൾ


സിനിമയിലും രാഷ്ട്രീയത്തിലും ഉയര്‍ച്ച ആശംസിയ്ക്കുകയായിരുന്നു സലിംകുമാര്‍   


അതേസമയം, പിറന്നാളിന് മുന്നോടിയായി  തന്‍റെ പുതിയ സിനിമയുടെ  ലുക്ക് കഴിഞ്ഞ ദിവസം  പുറത്തുവിട്ടിരുന്നു.  തന്‍റെ  251ാം ചിത്രത്തില്‍  നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന രീതിയില്‍ ഇരിക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററില്‍.  പിന്നിലേക്ക് കെട്ടിവെച്ച മുടിയും കൈയ്യിലെ ടാറ്റുവും ചിത്രത്തിന് മാസ്  ലുക്ക്  നല്‍കുന്നുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക