മലയാള സിനിമയിൽ ട്രെൻഡ്സെറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഹൈവേയുടെ രണ്ടാം ഭാഗം പാൻ ചിത്രമായിരിക്കുമെന്ന് സംവിധായകൻ ജയരാജ്. 27 വർഷം മുമ്പ് മലയാള സിനിമയുടെ ചട്ടകൂടുകൾക്കെല്ലാം വിപരീതമായി സ്പഗെട്ടി മാതൃകയിൽ തീർത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്തിടെ നടൻ സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് സംവിധായകൻ ജയരാജ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ജോഷി ചിത്രം പാപ്പൻ, ഒറ്റക്കൊമ്പൻ, എസ്ജി 251 എന്നിവയ്ക്ക് ശേഷമാണ് സുരേഷ് ഗോപി ജയരാജ് ചിത്രത്തിനായി തയ്യാറെടുക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ചിത്രങ്ങളിൽ എല്ലാ മുകളിലായി ഹൈവേ 2 സുരേഷ് ഗോപിയുടെ പാൻ ഇന്ത്യ ചിത്രമാകുമെന്നാണ് സംവിധായകൻ ജയരാജ് മനോരമ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. നിലവിലുള്ള സാങ്കേതിക എല്ലാം ഉപയോഗിച്ച് വലിയ ക്യാൻവാസിൽ ചിത്രം ഒരുക്കാൻ പദ്ധതിയിടുന്നതെന്ന് സംവിധായകൻ അറിയിച്ചു. ചിത്രം ഒരു മാസ് ആക്ഷൻ മ്യൂസിക്കൽ മിസ്റ്റീരിയസ് ത്രില്ലർ ചിത്രമായിരിക്കുമെന്ന് ജയരാജ് വ്യക്തമാക്കി.


ALSO READ : '26 പുഷ് അപ്പുകൾ, രണ്ടെണ്ണം മിസ്സായി'; കമൽഹാസന്റെ വീഡിയോയുമായി ലോകേഷ് കനകരാജ്



ഹൈവേ 2ന്റെ തിരക്കഥ രണ്ട് വർഷം മുമ്പാണ് പൂർത്തിയാക്കിയത്. കോവിഡും രാഷ്ട്രീയം അൽപം മാറ്റിവച്ച് സുരേഷ് ഗോപിയുമെത്തിയതോടെ സിനിമ സുഗമമമായി ചിത്രീകരിക്കാൻ സാധിക്കുമെന്ന് സംവിധായകൻ അറിയിച്ചു. കൂടാതെ സുരേഷ് ഗോപിയുടെ മൊഴിമാറ്റ ചിത്രങ്ങൾക്ക് കേരളത്തിന് പുറത്ത് തെലുഗു സംസ്ഥാനങ്ങളിൽ വൻ സ്വീകാര്യതയുള്ളതാണെന്നും അത് ഹൈവേയ്ക്ക് ഗുണം ലഭിക്കുമെന്നും കേരളത്തിൽ തമിഴ് തെലുഗു ചിത്രങ്ങൾക്ക് ലഭിക്കുന്ന അതേ മാർക്കറ്റ് ഹൈവേയ്ക്കും ലഭിക്കുമെന്നും താൻ പ്രതീക്ഷിക്കുന്നും ജയരാജ് പറഞ്ഞു. 


ഹൈവേയ്ക്ക് പുറമെ ജോണി വാക്കറിന്റെയും രണ്ടാം ഭാഗം തന്റെ പരിഗണനയിലുണ്ടായിരുന്നുയെന്നും ജയരാജ് പറഞ്ഞു. നിരവധി പേർ ഹൈവേയ്ക്കും ജോണി വാക്കറിനും രണ്ടാം ഭാഗം ആവശ്യപ്പെട്ടിട്ടുണ്ട് അതിൽ ആദ്യമെത്തുന്നത് സുരേഷ് ഗോപി ചിത്രമായിരിക്കുമെന്ന് ജയരാജ് അഭിമുഖത്തിലൂടെ വ്യക്തമാക്കി. ഹൈവേ 2 ലീമ ജോസഫാണ് നിർമിക്കുന്നത്. ഹൈവേ 2ന് ശേഷം ലിസറ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിലായിരിക്കും സുരേഷ് ഗോപി അഭിനയിക്കുക. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.