മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന രതീഷ് ബാലകൃഷ്ണ പൊതുവാൾ ചിത്രം 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലെ പുതിയ ഗാനം പുറത്തിറങ്ങി. 'നാടാകെ നാടകം' എന്നുതുടങ്ങുന്ന ഗാനം വൈശാഖ് സുഗുണനാണ് എഴുതിയത്. പാട്ട് ഡോണ്‍ വിന്‍സൻറാണ് കമ്പോസ് ചെയ്തത്


COMMERCIAL BREAK
SCROLL TO CONTINUE READING

അലോഷി ആഡംസ്, സന്നിധാനന്ദന്‍, അശോക്‌ ടി പൊന്നപ്പന്‍, സുബ്രഹ്മണ്യന്‍ കെ.വി, സോണി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രാജേഷ് മാധവനും ചിത്ര നായരും സുരേശനും സുമലതയുമാകുന്ന ചിത്രം മെയ് പതിനാറിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.


കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺ വിൻസെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ റെക്കോർഡ് തുകക്ക് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായ് നൂറു ദിവസത്തിന് മുകളിൽ നീണ്ട ഷൂട്ട്‌ ചിത്രത്തിനുണ്ടായിരുന്നു. ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഈ ഗാനത്തിലും അത്തരത്തിൽ തന്നെയുള്ള ഒരു അവതരണമാണ് പ്രേക്ഷകന് കാണുവാൻ കഴിയുന്നത്. ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.


ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാതാക്കൾ. രതീഷ് ബാലകൃഷ്‌ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ. സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, മ്യൂസിക്: ഡോൺ വിൻസെൻറ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ


ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി,  പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ: ഓൾഡ് മങ്ക്‌സ്, കൊറിയോഗ്രാഫേഴ്‌സ്: ഡാൻസിങ് നിഞ്ച, ഷെറൂഖ് ഷെറീഫ്, അനഘ, റിഷ്ധാൻ, പി ആർ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.പി ആർ ഒ ആതിര ദിൽജിത്. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.