Suriya 41 : 18 വർഷത്തിന് ശേഷം സൂര്യയും സംവിധായകൻ ബാലയും ഒന്നിക്കുന്നു ; ചിത്രത്തിൽ മമിത ബൈജുവും
Suriya 41 cast ചിത്രത്തിൽ കൃതിയും മമിതയുടെ കാസ്റ്റിങ് മാത്രമാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.
ചെന്നൈ : 2003ൽ ഇറങ്ങിയ പിതാമകന് ശേഷം നടൻ സൂര്യയും സംവിധായകൻ ബാലയും വീണ്ടും ഒന്നിക്കുന്നു. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് മാർച്ച് 28ന് ആരംഭിച്ചു. ചിത്രത്തിൽ പ്രധാന കഥാപാത്രമായി മലയാളി താരം മമിത ബൈജവുമെത്തുന്നു.
"സംവിധായകൻ ബാല അണ്ണാ എനിക്ക് ആക്ഷൻ പറയാനായി കാത്തിരിക്കുകയായിരുന്നു!!! .... 18 വർഷങ്ങൾക്ക് ശേഷം, ഇന്ന് ഈ നിമിഷം ആ സന്തോഷമുണ്ടായി..! നിങ്ങളുടെ എല്ലാവരുടെ ആശംസകൾ ഞങ്ങൾക്കുണ്ടാകണം" സൂര്യ സംവിധായകൻ ബാലയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു.
കൃതി ഷെട്ടിയാണ് സൂര്യയുടെ നായികയായി ചിത്രത്തിലെത്തുന്നത്. ചിത്രത്തിൽ കൃതിയും മമിതയുടെ കാസ്റ്റിങ് മാത്രമാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.
2ഡി എന്റടെയ്മെന്റ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് കന്യാകുമാരിയിൽ ആരംഭിച്ചു.
ALSO READ : L2 Empuraan : 'ചെകുത്താൻ നിങ്ങളിലേക്ക് വരും'; എമ്പുരാൻ ഉടനെത്തും? സൂചന നൽകി പൃഥ്വിരാജ്
ജി വി പ്രകാശാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ബാലസുബ്രഹ്മണ്യമാണ് ക്യമറ കൈകാര്യം ചെയ്യുന്നത്. സതീഷ് സൂര്യയാണ് എഡിറ്റർ. വി മായപാണ്ടിയാണ് കലാ സംവിധാനം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.