സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രമാണ് സൂര്യ 44. സൂര്യ 44ന്റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരിക്കുകയാണ്. ആൻഡമാനിലെ ഷൂട്ടിം​ഗ് ആണ് പൂർത്തിയായത്. അടുത്ത ഷെഡ്യൂൾ ഊട്ടിയിലാണെന്നാണ് റിപ്പോർട്ട്. ജൂലൈ 23ന് സൂര്യയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിടുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രണയം ചിരി പോരാട്ടം എന്നാണ് ചിത്രത്തെ കുറിച്ച് സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. ശ്രേയാസ് കൃഷ്‍ണയിരിക്കും ഛായാഗ്രാഹണം നിര്‍വഹിക്കുക. ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. സൂര്യയും പൂജയും ഒന്നിച്ചുള്ള ​ഗാനരം​ഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞു. ചിത്രത്തിൽ ജയറാമും ജോജു ജോർജും വേഷമിടുന്നുണ്ട്. 


Turbo, Thalavan Ott: 'ടർബോ'യും 'തലവനും' എത്തുന്നത് ഒരേ പ്ലാറ്റ്ഫോമിൽ; ഒടിടി റിലീസ് എപ്പോൾ?


 


മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യും ബിജു മേനോൻ ആസിഫ് അലി എന്നിവർ തകർത്താടിയ തലവനും ഒടിടിയിലെത്തുന്നു. രണ്ട് സിനിമകളും സോണി ലിവിലാണ് എത്തുന്നത്. ടർബോ ഓ​ഗസ്റ്റിലും തലവൻ സെപ്റ്റംബറിലും സ്ട്രീമിങ്ങിനെത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വൻ തുകയ്ക്കാണ് സോണി ലിവ് ചിത്രത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മമ്മൂട്ടി കമ്പനിയുടെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ഒടിടി ഡീലാണ് ടർബോയുടേതെന്നാണ് വിവരം.  


അതേസമയം ടർബോയുടെ സാറ്റ്ലൈറ്റ് അവകാശവും വിറ്റുപോയതായാണ് വിവരം. സീ ടിവിയാണ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിട്ടുള്ളത്. സാറ്റലൈറ്റ് അവകാശവും റെക്കോർഡ് തുകയ്ക്ക് വിറ്റതായാണ് റിപ്പോർട്ട്. ഓണക്കാലത്ത് ടെലിവിഷൻ പ്രീമിയർ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൈശാഖ് അണിയിച്ചൊരുക്കിയ ചിത്രം മെയ് 23 ന് ആണ് തീയേറ്ററുകളിൽ എത്തിയത്. മിഥുൻ മാന്വൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 


കന്നഡ സംവിധായകനും നടനും ആയ രാജ് ബി ഷെട്ടിയാണ് സിനിമയിലെ പ്രതിനായക വേഷത്തിൽ എത്തിയത്. എഴുപത് കോടി ബജറ്റിലാണ് സിനിമ ഒരുക്കിയത് എന്നാണ് വിക്കി പീഡിയ നൽകുന്ന വിവരം. ബോക്സ് ഓഫീസിൽ നിന്ന് മാത്രം 75 കോടി രൂപ ടർബോ കളക്ട് ചെയ്തതായും വിക്കി പീഡിയയിൽ പറയുന്നു. 2024 ൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ റെക്കോർഡും ടർബോയ്ക്കാണ്. 6.25 കോടി രൂപയാണ് കേരളത്തിൽ നിന്ന് മാത്രം കളക്ട് ചെയ്തത്. 


ജിസ് ജോയിയുടെ സംവിധാനത്തിലെത്തിയ ചിത്രമാണ് തലവൻ. മെയ് 24ന് തിയേറ്ററിലെത്തിയ ചിത്രം രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്ത്വത്തിലുള്ള കേസ് അന്വേഷണവും അവർക്കിടയിലെ കിടമത്സരങ്ങളുമെല്ലാം കോർത്തിണക്കിയുള്ള ക്ലീൻ എൻ്റർടൈനറാണ്. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രം അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായണനും, സിജോ സെബാസ്റ്റ്യനും ചേർന്നാണ് നിർമ്മിച്ചത്. ഈ ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.