സൂര്യയെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സിനിമ സംവിധാനം ചെയ്യാൻ പോകുന്നു... കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തായാണിത്. ബിസ്കറ്റ് കിംഗ് എന്ന് അറിയപ്പെടുന്ന രാജന്‍ പിള്ളയുടെ ബയോപിക് ആണ് ചിത്രം. രാജൻ പിള്ളയുടെ വേഷം ചെയ്യുന്നത് സൂര്യ, ചിത്രം സംവിധാനം ചെയ്യുന്നതോ പൃഥ്വിരാജും ഇങ്ങനെയായിരുന്നു പ്രചരിച്ച വാർത്ത. വാർത്ത വന്നതിന് പിന്നാലെ സൂര്യ-പൃഥ്വിരാജ് ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തു. അടുത്തിടെ വന്ന ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഈ വാർത്തയ്ക്ക് കൂടുതൽ പ്രചാരണം നൽകി. എന്നാൽ ഇത് സത്യമല്ലെന്നും അങ്ങനൊരു പ്ലാൻ ഇല്ലെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് പൃഥ്വിരാജുമായി അടുത്ത വൃത്തങ്ങള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

''സൂര്യയെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഇത്തരമൊരു ബയോപിക് പ്രോജക്ട് ഇല്ല. #L2E, #Tyson എന്നിവയാണ് പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രങ്ങൾ'' എന്നും പൊഫാക്ഷ്യോ എഫ്ബിയിലൂടെ അറിയിച്ചു. 


പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ ​ഗംഭീര വിജയത്തിന് ശേഷം രണ്ടാം ഭാ​ഗമായ എമ്പുരാൻ ചിത്രീകരണത്തിനുള്ള തയാറെടുപ്പിലാണ് പൃഥ്വിരാജും സംഘവും. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. എമ്പുരാന്റെ ലൊക്കേഷൻ ഹണ്ട് കഴിഞ്ഞുവെന്നും ഓ​ഗസ്റ്റിൽ ചിത്രീകരണം തുടങ്ങുമെന്നുമാണ് റിപ്പോർട്ട്. ആറ് മാസമായി പൃഥ്വിരാജും സംഘവും ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഉത്തരേന്ത്യയിലാണ് ടീം ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ്, ബൈജു സന്തോഷ് എന്നിവരും രണ്ടാം ഭാ​ഗത്തിലുണ്ടാകും.


Also Read: Empuraan Update: 'എന്തും സംഭവിക്കാം! മമ്മൂക്ക ചിലപ്പോ ഗെസ്റ്റ്‌ അപ്പിയറൻസിൽ വന്നാലോ'; 'എമ്പുരാനെ' കുറിച്ച് ബൈജു


 


ഹോളിവുഡ് സിനിമയ്ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളിൽ കൂടി സിനിമയുടെ ചിത്രീകരണം നടക്കും. പൃഥ്വിരാജിനൊപ്പം ഛായാഗ്രാഹകൻ സുജിത് വാസുദേവ്, കലാസംവിധായകൻ മോഹൻദാസ്, അസോസിയേറ്റ് ഡയറക്റ്റർ ബാവ തുടങ്ങിയവരാണ് ഉത്തരേന്ത്യയിൽ ലൊക്കേഷൻ ഹണ്ട് നടത്തിയത്.


മുരളി ​ഗോപിയാണ് എമ്പുരാനും തിരക്കഥയൊരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം 2022 ഓഗസ്റ്റിലായിരുന്നു. എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.