സംവിധായിക സുധ കൊങ്കരയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ചലച്ചിത്ര താരം സൂര്യ(Suriya)യുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മുടി നീട്ടി ഹെയർബോ വച്ചാണ് താരം വിവാഹത്തിൽ പങ്കെടുത്തത്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള താടിയും താരത്തിന്റെ പുതിയ ഗെറ്റപ്പിന്റെ ഭാഗമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സൂര്യ, അപർണ ബാലമുരളി (Aparna Balamurali) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ 'സൂരറൈ പൊട്രി'ന്റെ സംവിധായികയാണ് സുധ. സുധ തനിക്ക് സഹോദരിയെ പോലെയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സൂര്യ പറഞ്ഞിരുന്നു. ചെന്നൈയിൽ വച്ച് നടന്ന അച്ചടങ്ങിലാണ് സുധയുടെ മകൾ ഉത്രയു൦ വിഘ്‌നേഷും തമ്മിലുള്ള വിവാഹം നടന്നത്.





ALSO READ || Alert: നിങ്ങൾ പത്താം ക്ലാസ് പാസ്സായവരാണോ എങ്കിൽ Post Office ൽ അവസരമുണ്ട്, ഉടൻ അപേക്ഷിക്കൂ


സൂര്യയെ കൂടാതെ മണിരത്നം, സുഹാസിനി, ഗൗതം  വാസുദേവ് മേനോൻ എന്നിവരും വിവാഹത്തിൽ പങ്കെടുത്തു. പാണ്ഡിരാജിന്റെ  സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണു താരത്തിന്റെ പുത്തഹിയാ ഗെറ്റപ്പ് ചേഞ്ച് എന്നാണു സൂചന. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.