സുരറൈ പോട്ര് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുധ കൊങ്കര സൂര്യ കോമ്പോയിൽ പുതിയ ചിത്രം ഒരുങ്ങുന്നതായി റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം ചിത്രത്തിൽ ദുൽഖർ സൽമാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡിസംബറിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങുമെന്നാണ് വിവരം. അതേസമയം ദുൽഖറിന്റെ റോളിൽ കാർത്തിയെയാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും വിവരമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിയേറ്ററുകളിലുൾപ്പെടെ വൻ വിജയമായിരുന്ന ചിത്രമാണ് സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്ര്. സൂര്യ നായകനായ ചിത്രത്തിൽ അപർണ ബാലമുരളിയായിരുന്നു നായിക. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു 'സൂരറൈ പോട്ര്. സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2ഡി എന്റർടൈന്മെന്റും സിഖ്യ എന്റവർടൈന്മെന്റുമാണ് ചിത്രം നിർമ്മിച്ചത്. ചിലവ് കുറഞ്ഞ രീതിയിൽ വിമാന യാത്ര എല്ലാവർക്കും എന്ന ആശയമാണ് ചിത്രം മുന്നോട്ട് വെച്ചത്. നെടുമാരൻ രാജാംഗം എന്ന മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനാണ് സൂര്യ. ബൊമ്മി എന്ന കഥാപാത്രത്തെ അപർണയും കൈകാര്യം ചെയ്തു.



 


Also Read: Bholaa Shankar Movie: വേതാളത്തിന്റെ തെലുങ്ക് റീമേക്ക് എത്തുന്നു; 'ഭോലാ ശങ്കർ' ട്രെയിലർ എത്തി


പാൻ ഇന്ത്യൻ സ്റ്റാർ എന്നാണ് ഇപ്പോൾ ദുൽഖർ സൽമാൻ അറിയപ്പെടുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാ,കളിലെല്ലാം തന്നെ ദുൽഖറിന് നിരവധി ആരാധകരുണ്ട്. ഇന്ന് താരത്തിന്റെ പിറന്നാൾ ആണ്. കിം​ഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റേതായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ചിത്രത്തിലെ ആദ്യ ​ഗാനം ഇന്ന് പുറത്തിറങ്ങും. റിതിക സിംഗ് ചുവടുവച്ച ഐറ്റം നമ്പറാണ് എത്തുന്നത്. ഓ​ഗസ്റ്റ് 24ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. ബിഗ് ബജറ്റ് ചിത്രമാണ് കിംഗ് ഓഫ് കൊത്ത. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസുമാണ് ചിത്രം നിർമിക്കുന്നത്. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.