വലിയൊരു ഇടവേളക്ക് ശേഷം വീണ്ടും ബിഗ്സ്ക്രീനിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. കാവൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനം നിര്‍വഹിക്കുന്നത് നിഥിന്‍ രണ്‍ജി പണിക്കരാണ്. ചിത്രം ഉടൻ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് സൂചന. ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായി.


COMMERCIAL BREAK
SCROLL TO CONTINUE READING

മമ്മൂട്ടി നായകനായി എത്തിയ ഒരു പക്കാ മാസ് എന്റർടെയ്നറായിരുന്ന കസബ എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം വീണ്ടും സംവിധാനരംഗത്ത് സജീവമാവുകയാണ് നിഥിന്‍ രണ്‍ജി പണിക്കര്‍. ചിത്രത്തിന്‍റെ ട്രെയിലര്‍ നേരത്തേ റിലീസായിരുന്നു. സുരേഷ്ഗോപിക്കൊപ്പം പിതാവ് കൂടിയായ രൺജി പണിക്കരും പ്രധാന വേഷത്തിലുണ്ട്.


ALSO READ: Suresh Gopi Movie: കാവലിൻറെ റിലീസിങ്ങ് തീയ്യതി പുറത്ത് വിട്ടു


ചെറുപ്പ കാലവും, പ്രായമായതുമായ രണ്ട് ഷെയ്ഡുളള കഥാപാത്രങ്ങളെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഒരു പക്ഷേ പഴയ സുരേഷേട്ടനെ നമുക്ക് കാവലിലൂടെ തിരികേ ലഭിച്ചേക്കാം. മുന്‍ കാലങ്ങളിലേതു പോലെ ഒരു പവര്‍ പാക്ക്ഡ് കഥാപാത്രമായിരിക്കും ഇതെന്ന് നിഥിന്‍ പറഞ്ഞു. 


ALSO READ: Kaval First Look : പഴയ ട്രങ്ക് പെട്ടി കൈയ്യിൽ ഏന്തി മുണ്ടുടത്ത് കട്ട കലിപ്പിൽ സുരേഷ് ​ഗോപി, ആരാധക‍ർക്ക് വിഷു സമ്മാനവുമായി കാവലിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ


മുത്തുമണി, ഐ എം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, ബിനു പപ്പു, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് നിഖില്‍ എസ് പ്രവീണും സംഗീതം രഞ്ജിന്‍ രാജുമാണ്. ഗുഡ് വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.റിലീസ് തിയ്യതി തീരുമാനിച്ചില്ലെങ്കിലും ചിത്രത്തെ കുറിച്ച് പ്രേക്ഷകർ ഏറെ ആകാംഷയിലാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക