ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിനെ മുംബയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 34 വയസായിരുന്നു.
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിനെ മുംബയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 34 വയസായിരുന്നു.
ടെലിവിഷൻ സീരിയൽ രംഗങ്ങളിൽ സജീവമായിരുന്ന താരം പിന്നീട് ബോളിവുഡ് സിനിമയിൽ അഭിനയിക്കുകയും ഒട്ടേറെ പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ബോളിവുഡിൽ കായി പോ ചെ (2013) എന്ന ചലച്ചിത്രത്തിൽ മൂന്നു പുരുഷ കഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകളും സുശാന്ത് സിംഗി(Sushant Singh Rajput)ന് ലഭിച്ചു
2016ൽ മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് ആയ 'എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി' ആയിരുന്നു നടന്റെ ഏറ്റവും ജനപ്രീതി നേടിയ ചിത്രം. കേരള പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിന് പണമില്ലെന്ന് പരിതപിച്ച ആരാധകന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന നൽകി.
നിതാ സംരംഭകത്വ പ്ലാറ്റ്ഫോം (WEP) പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ ഗവണ്മെന്റ് ആരംഭിച്ച നീതി ആയോഗ് പദ്ധതിയിൽ അദ്ദേഹം അടുത്തിടെ ഒപ്പുവെച്ചിരുന്നു. അഭിനയത്തിന് പുറമെ സുശാന്ത് 4 എഡ്യൂക്കേഷൻ പോലുള്ള യുവ വിദ്യാർത്ഥികളെ സഹായിക്കാൻ ആരംഭിച്ച പരിപാടികളിൽ അദ്ദേഹം സജീവമായിരുന്നു