സുശാന്തിനെ വഞ്ചിച്ച് കോടികള്‍ തട്ടി...! റിയയ്ക്ക് എതിരായ പരാതിയില്‍ സുശാന്തിന്‍റെ പിതാവ്, ബീഹാര്‍ പോലീസ് മുംബൈയില്‍...!!
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ ദുരൂഹത നിറഞ്ഞ മരണത്തില്‍ വന്‍ ട്വിസ്റ്റ്..!!
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ ദുരൂഹത നിറഞ്ഞ മരണത്തില്‍ വന്‍ ട്വിസ്റ്റ്..!!
കേസന്വേഷിക്കുന്ന മുംബൈ പോലീസിന്‍റെ അന്വേഷണം സിനിമ രംഗത്തെ പല പ്രമുഖരിലേയ്ക്കും നീങ്ങുന്ന അവസരത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായി സുശാന്ത് സിംഗ് രാജ്പുതിന്‍റെ പിതാവ് നല്‍കിയ പരാതി...
സുശാന്തിന്‍റെ കാമുകിയായ റിയ ചക്രബര്‍ത്തിയ്ക്കെതിരെയാണ് സുശാന്തിന്‍റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയത്. നിരവധി ഗുരുതര ആരോപണങ്ങളാണ് റിയയ്‌ക്കെതിരെ സുശാന്തിന്‍റെ അച്ഛന്‍ ഉന്നയിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന സൂചനകള്‍.
സുശാന്തിന്‍റെ അച്ഛന്‍ റിയയ്ക്ക് എതിരെ ബീഹാര്‍ പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ കേസെടുത്ത ബീഹാര്‍ പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തി.
നിരവധി ആരോപണങ്ങളാണ് റിയയ്ക്കെതിരെ ഉയര്‍ന്നിരിയ്ക്കുന്നത്. സുശാന്തിന്‍റെ അക്കൗണ്ടില്‍ നിന്നും15 കോടി രൂപ റിയ പിന്‍വലിച്ചതായും മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായും പരാതിയില്‍ ആരോപിക്കുന്നു. റിയ എത്തിയതിന് ശേഷം സുശാന്തിന്‍റെ വേലക്കാരെയും വിശ്വസ്തരേയും മാറ്റി. കൂടാതെ, സുശാന്തിന്‍റെ വീട്ടുകാര്‍ വിളിക്കാതിരിക്കാന്‍ സിം കാര്‍ഡ് കൂടെക്കൂടെ മാറ്റിയിരുന്നുവെന്നും സുശാന്തിന്‍റെ പിതാവ് കെ കെ സിംഗ് ആരോപിക്കുന്നു.
lock down കാലത്ത് സുശാന്തിനൊപ്പം താമസിച്ചിരുന്ന റിയ സുശാന്തിന്‍റെ മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് വീട് വിട്ടു പോയത്. റിയ സുശാന്തിന്‍റെ ഒരു ലാപ് ടോപ്, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ആഭരണങ്ങള്‍, കെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവ കൊണ്ടുപോയതായും സുശാന്തിന്‍റെ പിതാവ് കെ കെ സിംഗ് പരാതിയില്‍ ആരോപിക്കുന്നു.
അതിനിടെ , സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രവര്‍ത്തിയെ മുംബൈ പോലീസ് രണ്ട് വട്ടം ചോദ്യം ചെയ്തിരുന്നു. മരണത്തിന് തൊട്ട് മുന്‍പുളള സമയങ്ങളില്‍ റിയയെ സുശാന്ത് വിളിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു
ആത്മഹത്യാ പ്രേരണക്കുറ്റം അടക്കം ചുമത്തിയാണ് റിയ ചക്രവര്‍ത്തി അടക്കമുളളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. റിയ ചക്രബര്‍ത്തി, നടിയുടെ അച്ഛന്‍, അമ്മ, സഹോദരന്‍, സുശാന്ത് സിംഗ് രാജ്പുതിന്‍റെ മുന്‍ മാനേജര്‍ എന്നിവര്‍ക്ക് എതിരെയാണ് കേസ്. ഐപിസി 341, 342,380, 406, 420, 306 വകുപ്പുകള്‍ ചുമത്തിയാണ് റിയയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്
Aslo read:Sushant suicide case: റിയാ ചക്രബർത്തിക്കെതിരെ കേസ്.. !
കേസ് അന്വേഷിക്കുന്ന പാറ്റ്ന പോലീസ് മുംബൈ ഡിസിപിയുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. കെ കെ സിംഗിന്‍റെ പരാതിയെത്തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ മുംബൈയില്‍ എത്തിയ ബീഹാര്‍ പോലീസ് സുശാന്തിന്‍റെ സുഹൃത്തുക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. കൂടാതെ സുശാന്തിന്‍റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
മുംബൈ പോലീസിനൊപ്പം ബീഹാര്‍ പോലീസ് കൂടി രംഗത്തിറങ്ങിയതോടെ കേസില്‍ നിര്‍ണ്ണായക പുരോഗതിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് നടന്‍റെ ആരാധകര്‍...