മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യക്കേസിൽ മുംബൈ പോലീസ് ബന്ധപ്പെട്ടവരുടെ മൊഴികൾ രേഖപ്പെടുത്തുന്നുന്നത് തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് മഹേഷ് ഭട്ടിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങളും ആരംഭിച്ച് കഴിഞ്ഞു.   ഏറ്റവും പുതിയ വിവരമനുസരിച്ച് മഹേഷ് ഭട്ടിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തുമെന്നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ചരിത്രം കുറിച്ച് സുശാന്തിന്റെ 'Dil Bechara'


ഇതുമായി ബന്ധപ്പെട്ട് കരൺ ജോഹറിനെയും ഉടൻ ചോദ്യം ചെയ്യുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാനേജറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.  ഈ കേസിൽ കരൺ ജോഹറിന്റെ പേര് നിരന്തരം ഉയർന്നു വരികയാണ്.  കരൺ ജോഹറിന്റെ പേരിൽ സ്വജനപക്ഷപാതം (Nepotism) ആരോപിക്കപ്പെട്ടിട്ടുണ്ട്.  ഇതിനെക്കുറിച്ചും ചോദ്യം ഉണ്ടാകും.  


അന്വേഷണം തുടരുകയാണെന്നും 37 ഓളം പേരെ വിളിച്ചിട്ടുണ്ടെന്നും ദേശ്മുഖ് പ്രസ്താവനയിൽ പറഞ്ഞു. 1-2 ദിവസത്തിനുള്ളിൽ മഹേഷ് ഭട്ടിനെയും വിളിക്കും. കരൺ ജോഹറിന്റെ സെക്രട്ടറിയെആദ്യം വിളിപ്പിക്കും അതിനുശേഷം കരൺ ജോഹറിനെ വിളിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Also read:  ജീവിതത്തിലെ ആദ്യ കേക്ക് പരീക്ഷണം; അത് അനുഷ്‌കയ്ക്ക് വേണ്ടി..! 


മഹേഷ് ഭട്ടിനെ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ നിന്ന് അന്വേഷണ സംഘം വിളിപ്പിച്ചുവെന്നും. അദ്ദേഹത്തിന്റെ മൊഴി നാളെ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും. നാളെ ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം ഹാജരാകുമെന്നും പൊലീസ് അധികൃതർ zee news നോട് പറഞ്ഞിട്ടുണ്ട്.  


നടൻ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.