തന്റെ സെലിബ്രിറ്റി ക്രഷാണ് പൃഥ്വിരാജെന്ന് തുറന്ന് പറഞ്ഞ് സ്വാസിക. തന്റെ സിനിമ മോഹങ്ങളെ കുറിച്ച് സീ മലയാളം ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം. പ്രതിഫലം കൂട്ടണമെന്നല്ല പക്ഷെ നല്ല കുറെ സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് സ്വാസിക പറഞ്ഞു. കൂടാതെ പൃഥ്വിരാജിന്റെ നായികയായി അഭിനയിക്കുക എന്നത് ആഗ്രഹമാണെന്നും അദ്ദേഹത്തിൻറെ സിനിമകളിൽ എങ്കിലും അഭിനയിക്കണമെന്നും താരം പറഞ്ഞു.അതിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും സ്വാസിക കൂട്ടിച്ചേർത്തു. അനുശ്രീയും സിജുവുമാണ് സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളെന്നും സ്വാസിക പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

 സ്വാസിക കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ചതുരം നവംബർ 4 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. റോഷൻ മാത്യു, അലൻസിയർ എന്നിവരായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപത്രങ്ങളായി എത്തിയത്. ചിത്രം ഇപ്പോഴും തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് തീയേറ്ററുകളിൽ നിന്ന് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിദ്ധാർഥ്‌ ഭരതനാണ് ചിത്രം സംവിധാനം ചെയ്തത്. 


ALSO READ: Swasika Vijay : "സീതയെ പോലെ നല്ലൊരു കുട്ടിയല്ല ഞാൻ"; തുറന്ന് സംസാരിച്ച് സ്വാസിക


സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിന് നിരവധി വിമർശനങ്ങൾ ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു. ചിത്രത്തിൽ അതിയായ വയലൻസും സെക്സും നിറഞ്ഞിരിക്കുന്നതിനാലാണ് സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയത്. വളരെ ഗ്ലാമറസായ വേഷത്തിലാണ് ചിത്രത്തിൽ സ്വാസിക എത്തിയത്.  റോഷൻ മാത്യു, സ്വാസ്വിക എന്നിവർക്ക് പുറമെ ശാന്തി, അലൻസിയർ, ലിയോണ, ഗീതി സംഗീത, നിശാന്ത് സാഗർ, കിച്ചു ടെല്ലസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 


ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്സിന്റെയും യെല്ലോ ബേർഡ് പ്രൊഡക്ഷന്റെയും ബാനറിൽ വിനിതാ അജിത്തും ജോർജ് സാന്തിയാഗോയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിദ്ധാർഥ് ഭരതനും വിനോയി തോമസും ചേർന്നാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രദീഷ് എം വർമ്മയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.