Vijay: ചെറുപ്പത്തില്‍ സഹോദരിയെ നഷ്ടമായി, അച്ഛന്‍ പിന്നാലെ ഭാര്യയും അകന്നു? വിജയ് വിഷാദത്തിലെന്ന് റിപ്പോര്‍ട്ട്
Vijay family issues: തമിഴ് സിനിമാ വ്യവസായത്തിന്റെ നെടുംതൂണുകളിലൊന്നാണ് വിജയ് ചിത്രങ്ങൾ.
കഴിഞ്ഞ കുറേ കാലങ്ങളായി ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്. സമീപകാലത്ത് താരത്തിന്റെ കുടുംബ ബന്ധങ്ങളില്‍ വലിയ വിള്ളല്‍ ഉണ്ടായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇതാ വിജയ് കടുത്ത വിഷാദത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
തമിഴ് സിനിമാ വ്യവസായത്തിന്റെ നെടുംതൂണുകളിലൊന്നാണ് വിജയ് സിനിമകള്‍ എന്ന് നിസംശയം പറയാം. അത്രയ്ക്ക് വലിയ ആരാധക വൃന്ദമാണ് വിജയ്ക്കുള്ളത്. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് ചുവടുമാറ്റാനുള്ള ശ്രമങ്ങള്‍ അദ്ദേഹം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും ശക്തമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് വിജയ് കടുത്ത വിഷാദം അനുഭവിക്കുണ്ടെന്ന വാര്‍ത്ത ആരാധകരെ ആശങ്കപ്പെടുത്തുന്നത്.
ALSO READ: ജവാൻ പ്രിവ്യൂ പുറത്ത് വിട്ടു; കിംഗ് ഖാൻ വീണ്ടും തകർക്കുമെന്ന് ആരാധകർ
പൊതുവെ അന്തര്‍മുഖനാണ് വിജയ്. ചെറുപ്പത്തില്‍ തന്നെ സഹോദരിയുടെ മരണം അദ്ദേഹത്തെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. ഇതിന് പിന്നാലെ അച്ഛന്‍ എസ്.എ ചന്ദ്രശേഖറുമായുള്ള താരത്തിന്റെ ബന്ധത്തിലും വിള്ളല്‍ വീണിരുന്നു. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചില വിവാദങ്ങളാണ് ഇരുവരെയും തമ്മില്‍ അകറ്റിയത്. നേരത്തെ വിജയ്‌യോട് ആലോചിക്കാതെ ചന്ദ്രശേഖര്‍ പല തീരുമാനങ്ങളുമെടുത്തത് താരത്തെ ചൊടിപ്പിച്ചിരുന്നു. അനുമതിയില്ലാതെ തന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വിജയ് അച്ഛനെതിരെ കേസ് കൊടുത്തിരുന്നു.
ഇപ്പോള്‍ ഇതാ അച്ഛനുമായി ആലോചിക്കാതെയാണ് വിജയ് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാനൊരുങ്ങുന്നത്. വിജയ് പീപ്പിള്‍സ് മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദാണ് എല്ലാ കാര്യങ്ങളും മുന്നില്‍ നിന്ന് ചെയ്യുന്നത്. ഇതില്‍ ചന്ദ്രശേഖറിന് നീരസമുണ്ടെന്നാണ് സൂചന. ഇതിനിടെ താരത്തിന്റെ ദാമ്പത്യ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കുടുംബ ജീവിതത്തിന് പിന്നാലെ ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ കൂടിയായപ്പോള്‍ വിജയ്ക്ക് അത് താങ്ങാന്‍ കഴിയുന്നുണ്ടാകില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങള്‍.
അതേസമയം, താരത്തിന്റെ ദാമ്പത്യ ജീവിതം തകരുന്നതിന് കാരണക്കാരി നടി തൃഷയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. സ്വകാര്യ ജീവിതത്തെ കുറിച്ച് നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിട്ടും വിജയ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാത്തത് എന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ 75 ശതമാനവും വ്യാജമാണെന്ന് തന്റെ പേര് എടുത്തു പറയാതെ വിജയ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
വിജയ്‌ക്കെതിരായ വാര്‍ത്തകള്‍ പടച്ചുവിടുന്നത് രാഷ്ട്രീയ എതിരാളികളായിരിക്കാമെന്ന് ഒരു വിഭാഗം പറയുന്നു. തമിഴകത്ത് വിജയ്ക്ക് ലഭിക്കുന്ന പിന്തുണ അദ്ദേഹത്തിന് രാഷ്ട്രീയത്തിലും ലഭിച്ചാല്‍ അത് വലിയ പ്രതിസന്ധിയാകുമെന്ന് മനസിലാക്കിയ ഒരു വിഭാഗം ആളുകളാണ് വിജയ്‌ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് ഇവര്‍ പറയുന്നു. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമുണ്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറാകാതെ വിജയ് ഒഴിഞ്ഞുമാറുന്നത് ആരാധകരിലും ചെറിയ തോതില്‍ നീരസം ഉണ്ടാക്കിയിട്ടുണ്ട്.
സിനിമയില്‍ നിന്ന് വിജയ് താത്ക്കാലികമായി ഇടവേള എടുക്കാനൊരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് തീരുമാനമെന്നാണ് വിവരം. എന്നാല്‍ കടുത്ത വിഷാദം കാരണമാണ് ഇനി കുറച്ച് കാലത്തേയ്ക്ക് സിനിമകള്‍ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലേയ്ക്ക് താരത്തെ എത്തിച്ചതെന്നും പറയുന്നവരുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ആണ് വിജയുടെ പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ ചിത്രം. സഞ്ജയ് ദത്ത്, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഒക്ടോബര്‍ 19ന് ലിയോ തിയേറ്ററുകളിലെത്തും. ഇതിന് ശേഷം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലും വിജയ് അഭിനയിക്കും. 2024 ദീപാവലിയോടെയാകും ചിത്രം പുറത്തിറങ്ങുക. ഈ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുമെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...