വിവേകിനും വടിവേലുവിനും ശേഷം തമിഴ് സിനിമ ലോകത്തെ ഹാസ്യസാമ്രാട്ടായി മാറിയ താരമാണ് സൂരി. ചിത്രങ്ങളില്‍ നായകനെക്കാള്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിവുള്ള സൂരിയ്ക്ക് തമിഴ്നാടിന് അകത്തും പുറത്തുമായി നിരവധി ആരാധകരാണ് ഉള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ സീമാരാജയിലും സൂരി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


നായകനെ വെല്ലുന്ന സിക്സ്പാക്കിലാണ് സൂരി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സൂരിയുടെ സിക്സ് പാക്കിന് വന്‍ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയില്‍ ലഭിച്ചത്.



മാസങ്ങള്‍ നീണ്ട അധ്വാനത്തിലൂടെ സൂരി കൈവരിച്ച ഈ നേട്ടത്തെ പ്രകീര്‍ത്തിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകളുടെ ചാകരയാണ്. ഡി ഇമാന്‍ ഒരുക്കുന്ന ചിത്രത്തില്‍ സമന്ത അക്കിനേനിയാണ് നായിക.



‘ഇരുമ്പുതിരൈ’ എന്ന ചിത്രത്തിന്' ശേഷം സമന്ത തമിഴില്‍ അഭിനയിച്ച ചിത്രം കൂടിയാണ് സീമരാജ. നടനും സംവിധായകനുമായ ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിമ്രാന്‍, മനോബാല, യോഗി ബാബു, സതീഷ്, മൊട്ട രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


ചിത്രത്തിന്‍റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറുകള്‍ക്കുമെല്ലാം മികച്ച സ്വീകരണം സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുളള ഒരു മാസ് എന്‍റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്.