പ്രശസ്ത തമിഴ് ഗാനരചയിതാവ് കബിലന്റെ മകൾ തൂരിഗൈ (28) അരുമ്പാക്കത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സിനിമ വസ്ത്രാലങ്കാര രംഗത്ത് ജോലി ചെയ്യുന്ന തൂരിഗൈ ബീയിംഗ് വുമൺ" എന്ന മാസികയുടെ ഇൻസ്റ്റിറ്റ്യൂഷണൽ എഡിറ്ററായി കൂടി ജോലി ചെയ്ത് വരികയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തൂങ്ങിമരിച്ച നിലയിലാണ് തൂരിഗയെ വീട്ടിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് പറയുന്നു. ചെന്നൈ അരുംമ്പാക്കത്തുള്ള എംഎംഡിഎ കോളനിയിലാണ് കബിലനും കുടുംബവും താമസിച്ചിരുന്നത്. അതേസമയം കുറച്ച് നാളുകളായി തൂരിഗൈ വിഷാദ രോഗത്തിലായിരുന്നെന്നും ഇഷ്ടമില്ലാത്ത വിവാഹത്തിന് സമ്മതിച്ചതാണ് ഇതിന് കാരണമെന്നും സൂചനയുണ്ട്.


Also Read: Viruman OTT Release: കാർത്തിയുടെ 'വിരുമൻ' ഒടിടിയിൽ; ആമസോൺ പ്രൈമിൽ സ്ട്രീമിങ്ങ് തുടങ്ങി


തൂരിഗയുടെ മൃതദേഹം ചെന്നൈ സാലിഗ്രാമത്തിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പ്രാഥമിക അന്വേഷണത്തിൽ മാതാപിതാക്കൾ വിവാഹത്തിന് നിർബന്ധിച്ചതിനാലാണ് ആത്മഹത്യ ചെയ്തതെന്നും വാർത്തകളുണ്ട്. നിരവധി തമിഴ് സിനിമകളിലും വസ്ത്രാലങ്കാരം തൂരിഗൈ നിർവ്വഹിച്ചിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.