Pithala Maathi: `പിത്തലമാത്തി` തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ എത്തി
Pithala Maathi Official Trailer: ഉമാപതി രാമയ്യ, വിനുദാലാൽ, സംസ്ക്രിതി ഷേണായി, ദേവദർശിനി,വിദുലേഖ എന്നിവരാണ് പിത്തലമാത്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഉമാപതി രാമയ്യ, വിനുദാലാൽ, സംസ്ക്രിതി ഷേണായി, ദേവദർശിനി,വിദുലേഖ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാണിക്യ വിദ്യാ സുരേഷ് സംവിധാനം ചെയ്യുന്ന "പിത്തലമാത്തി" എന്ന തമിഴ് ചലച്ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ശരവണാ ഫിലിംസിന്റെ ബാനറിൽ ജി ശരവണൻ നിർമ്മിക്കുന്ന പിത്തലമാത്തി ഉടൻ തിയേറ്ററുകളിലെത്തും.
സംഘടനം - സുപ്രീം സുന്ദർ, ചായാഗ്രഹണം - വെങ്കിട്, കലാസംവിധാനം - വീരസമ്മർ, കൊറിയോഗ്രാഫി - ദിനേശ് മാസ്റ്റർ, വാസൻദി (ഏജൻൻ്റ് ടീനാ) ദീനാമാസ്റ്റർ, സംഗീതം - പശ്ചാത്തല സംഗീതം - മോസസ്, അരുണഗിരി, ആലാപനം - രക്ഷിതാ സുരേഷ്, അൻദോണി ദാസൻ, മേക്കപ്പ് - മൂവേൻദർ, പ്രൊഡക്ഷൻ മാനേജർ - എവി പളനി സ്വാമി. മധുരൈ, മദ്രാസ്, ഇവിപി, ഫിലിം സിറ്റി, ഗോകുലം ഫിലിം സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചാണ് "പിത്തലമാത്തി"യുടെ ചിത്രീകരണം പൂർത്തിയാക്കിയത്. പിആർഒ - എ എസ് ദിനേശ്.
ALSO READ: ഹന്നാ അലക്സാണ്ടറായി ഹന്നാ റെജി കോശി; 'ഡിഎൻഎ'യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍
പുതുമുഖങ്ങൾ അണിനിരക്കുന്ന 'സമാധാന പുസ്തകം'; വീഡിയോ ഗാനം
യോഹാൻ, നെബീഷ്, ധനുഷ്, ഇർഫാൻ, ശ്രീ ലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന സമാധാന പുസ്തകം എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ
റിലീസായി. സന്തോഷ് വർമ്മയുടെ വരികൾക്ക് ഫോർ മ്യൂസിക് സംഗീതം പകർന്ന് അന്തോണി ദാസൻ ആലപിച്ച "പുണ്യ പുസ്തകമേ...." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരങ്ങൾക്കൊപ്പം സിജു വിൽസൻ, ജെയിംസ് ഏലിയ, മാത്യു തോമസ്, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ദിലീപ് മേനോൻ, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ ആയ രവീഷ് നാഥാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. കഥ തിരക്കഥ സംഭാഷണം - എഡിജെ, രവീഷ് നാഥ്, സി പി ശിവൻ, ഛായാഗ്രഹണം - സതീഷ് കുറുപ്പ്, ഗാനരചന - സന്തോഷ് വർമ്മ, ജിസ് ജോയി, ടിറ്റോ പി തങ്കച്ചൻ, സംഗീതം - ഫോർ മ്യൂസിക്സ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ - ഷാഫി ചെമ്മാട്, ആർട്ട് ഡയറക്ടർ - വിനോദ് പട്ടണക്കാടൻ, മേക്കപ്പ് - വിപിൻ ഓമശ്ശേരി, കോസ്റ്റ്യൂംസ് - ആദിത്യ നാണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ - റജിവാൻ അബ്ദുൽ ബഷീർ, അസോസിയേറ്റ് ഡയറക്ടർ - റെനീത്, സക്കീർ ഹുസൈൻ, റനിത് രാജ്,ഡിഐ - ലിജു പ്രഭാകർ, വിഎഫ്എക്സ്- മാഗ്മിത്, ടൈറ്റിൽ ആനിമേഷൻ - നിതീഷ് ഗോപൻ, ഓഡിയോഗ്രാഫി - തപസ് നായ്ക്, സ്റ്റിൽസ് - സിനറ്റ് സേവ്യർ, പരസ്യകല - യെല്ലോ ടൂത്ത്, ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ, പി ആർ ഒ-എ എസ് ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy