1976ൽ പുറത്തിറങ്ങിയ ടാക്സി ഡ്രൈവർ വിഖ്യാത സംവിധായകൻ മാർട്ടിൻ സ്കോഴ്സെസിയുടെ മാസ്റ്റർ പീസാണ്. റോബർട്ട് ഡി നീറോ ജോഡി ഫോസ്റ്റർ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പട്ടാളത്തിൽ നിന്നും സർവീസ് കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയ ട്രാവിസ് ബിക്കിൾ ന്യൂയോർക്ക് നഗരത്തിൽ ഒരു ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ്. തന്റെ ജോലിക്കിടയിൽ അയാൾ കണ്ടുമുട്ടുന്ന യാത്രക്കാരും നഗരത്തിൽ അയാൾ കാണുന്ന കാഴ്ചകളും ഇതിനെല്ലാം പിന്നണിയിൽ പ്രേക്ഷകരോട് നായകൻ വെളിപ്പെടുത്തുന്ന മനോഗതങ്ങളുമാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമ മുന്നേറുന്തോറും രാത്രിയിൽ നഗരത്തിൽ ചുറ്റിക്കറങ്ങുന്നത ട്രാവിസിന്റെ സമനില സാവധാനം തകരുന്നു.ട്രാവിസ് കണ്ടുമുട്ടുന്ന ഐറിസ് എന്ന കുട്ടിത്തം വിടാത്ത അഭിസാരികയോട് ( സിനിമയിൽ അഭിനയിക്കുമ്പോൾ നടിയായ ജോഡി ഫോസ്റ്ററിന് പന്ത്രണ്ട് വയസ്സ് മാത്രമായിരുന്നു പ്രായം) അയാൾക്ക് തോന്നുന്ന സംരക്ഷണ ബോധം തന്റെ സമചിത്തതയിൽ അയാൾക്ക് ഉണ്ടായിരുന്ന ദുർബലമായ പിടി പൂർണ്ണമായും വിടുവിക്കുന്നു.എഴുപതുകളിലെ ചെറുപ്പക്കാരനും സുമുഖനുമായ ഡിനീറോയുടെ പ്രകടനം പകരം വയ്ക്കാനാവാത്ത ഒരു നടനെ ഹോളിവുഡിന് സമ്മാനിച്ചു. ഗ്യാങ്സ്റ്റർ വേഷങ്ങളിൽ തിളങ്ങിയ ഡിനീറോയുടെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ഇത്.


ALSO READ : Kolla Movie OTT : രജിഷ വിജയൻ-പ്രിയ വാര്യർ ചിത്രം കൊള്ള ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?


Third man, bigger splash എന്നീ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്കോഴ്സെസി ടാക്സി ഡ്രൈവർ സംവിധാനം ചെയ്തത്. പ്രേക്ഷകർക്ക് സ്വപ്നം കാണുന്ന പ്രതീതി ഉണ്ടാക്കിക്കൊടുക്കുവാൻ അദ്ദേഹം ആഗ്രഹിച്ചു. ഇത്തരത്തിലുള്ള അവതരണം ടാക്സി ഡ്രൈവറിനെ ലോക സിനിമയിലെ അമൂല്യമായ ഒരു ക്ലാസിക്കാക്കി മാറ്റി.


യഥാർത്ഥ ഹോളിവുഡ് സിനിമയുടെ സൗന്ദര്യം അറിയുവാൻ സ്കോഴ്സിസി സിനിമകൾ കണ്ടാൽ മതി. അവയിൽ തന്നെ ഏറ്റവും മികച്ച ചിത്രമാണ് ടാക്സി ഡ്രൈവറെന്ന് പറയുമ്പോൾ സിനിമയുടെ മഹത്വം ഊഹിക്കാവുന്നതല്ലേയുള്ളൂ.സിനിമയുടെ വിഷ്വൽസ്, അമേരിക്കൻ നഗരത്തിന്റെ രാത്രി ചിത്രങ്ങൾ, ജാസ് സംഗീതം, ഹൃദയത്തിൽ കൊള്ളുന്ന സംഭാഷണങ്ങൾ, നാഗരികതയുടെ പരുക്കൻ ദൃശ്യങ്ങളിൽ സൗന്ദര്യം കണ്ടെത്തുന്ന സംവിധായകന്റെ കാഴ്ച, ഇതെല്ലാം നഗരങ്ങളിൽ മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന്റെ കഥയ്ക്ക് മിഴിവേകുന്നു.


 ലോകമെമ്പാടുമുള്ള സിനിമ സംവിധായകരെ പതിറ്റാണ്ടുകളായി പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രം എഴുപതുകളിലെ അമേരിക്കയുടെ ആത്മാവ് ഉൾക്കൊണ്ടിട്ടുണ്ട്. അമേരിക്കയുടെ സാമൂഹിക പരിസരങ്ങൾ അറിയാത്തവർക്ക് കൂടി സിനിമ പൂർണമായും ആസ്വദിക്കാൻ കഴിയുന്നത് സംവിധായകന്റെ പ്രതിഭയ്ക്ക് ഒരു പൊൻതൂവലാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.