രജനികാന്തിന്റെ 171ാമത്തെ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റെത്തി. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ രാഘവ ലോറൻസ് ആണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിൽ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് രജനികാന്ത്-ലോകേഷ് ചിത്രത്തിന്റെ നിർമ്മാണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സം​ഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ രചനയും ലോകേഷ് കനകരാജ് തന്നെയാണ് നിർവഹിക്കുന്നത്. ചിത്രത്തിലെ സംഘട്ടനങ്ങൾ ഒരുക്കുന്നത് അൻപറിവാണ്. 


ലോകേഷ് - വിജയ് ചിത്രം ലിയോ വമ്പൻ വിജയം നേടി പ്രദർശനം തുടരുകയാണ്. ഒക്ടോബർ 19ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം ആ​ഗോളതലത്തിൽ 500 കോടിക്ക് മുകളിൽ സ്വന്തമാക്കി കഴിഞ്ഞു. വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ബാബു ആന്റണി, മാത്യൂ തോമസ് തുടങ്ങി വലിയ താരനിര അണിനിരന്നു. കശ്മീരിലാണ് ചിത്രത്തിന്റെ ഭൂരിഭാ​ഗവും ചിത്രീകരിച്ചത്. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സിനാണ്.


ALso Read: Falimy Movie: 'ഫാലിമി' റിലീസ് നീട്ടി; ബേസിൽ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഇതാ!


 


അതേസമയം തലൈവർ 170യുടെ ചിത്രീകരണം തുടങ്ങി കഴിഞ്ഞു. ജയ് ഭീം ഒരുക്കിയ ടിജെ ജ്ഞാനവേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‌ചിത്രത്തിൽ അമിതാഭ് ബച്ചനും അഭിനയിക്കുന്നു. 32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. അന്താ കാനൂൻ, ഗെരാഫ്താർ, ഹം എന്ന ചിത്രങ്ങൾക്ക് ശേഷം 32 വർഷങ്ങളായി പ്രേക്ഷകർ കാത്തിരിക്കുന്ന ഒത്തുചേരലാണ് വീണ്ടും സംഭവിക്കാനായി ഒരുങ്ങുന്നത്. തമിഴിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്. ചിത്രത്തിൽ രജനികാന്തിന്റെ വില്ലനായി എത്തുന്നത് ഫഹദ് ഫാസിൽ ആണെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.