Thalapathy 67 : എല്ലാം വളരെ പെട്ടെന്നായിരുന്നു!! ദളപതി 67ന്റെ പൂജയും നടന്നു; വീഡിയോ പങ്കുവച്ച് നിർമാതാക്കൾ
Thalapathy 67 Latest Update : ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ ചിത്രത്തിന്റെ ഭൂരിഭാഗം അണിയറ പ്രവർത്തകരും പങ്കെടുത്തു
ചെന്നൈ : ദളപതി 67ന്റെ ഒരു അപ്ഡേറ്റെങ്കിലും അറിയാൻ ദീർഘനാളുകളായിട്ടാണ് തമിഴ് സിനിമ ആരാധകർ കാത്തിരുന്നത്. 30-ാം തീയതി തിങ്കളാഴ്ച സിനിമയുടെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ ദളപതി 67ന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കുള്ളിൽ പുറത്ത് വന്നത് ഒരു കുന്നോളം അപ്ഡേറ്റുകളാണ്. ബോളിവുഡിൽ നിന്നും സഞ്ജയ് ദത്തും മലയാളത്തിൽ നിന്നും യുവതാരം മാത്യു തോമസും നായികമാരായി തൃഷയും പ്രിയ ആനന്ദും അക്ഷൻ കിങ് അർജുനും ഉൾപ്പെടെ ഒമ്പതോളം പ്രധാനതാരനിരയാണ് ഇതിനോടകം നിർമാതാക്കൾ പുറത്ത് വിട്ടത്. അതെല്ലാം കഴിഞ്ഞ് ഇപ്പോൾ സെവൻ സ്ക്രീൻ സ്റ്റുഡിയോ മണിക്കൂറുകൾക്കുള്ളിൽ ഏറ്റവും പുതുതായി പുറത്ത് വിട്ട അപ്ഡേറ്റാണ് ചിത്രത്തിന്റെ പൂജ വിശേഷങ്ങൾ. അതിന്റെ വീഡിയോയും നിർമാതാക്കൾ പുറത്ത് വിടുകയും ചെയ്തു.
ചെന്നൈയിൽ വെച്ച് നടന്ന പൂജയിൽ ചിത്രത്തിന്റെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തു. വിജയ്ക്ക് പുറമെ നായികമാരായ തൃഷ, പ്രിയ ആനന്ദ്, അർജുൻ, മൻസൂർ അലി ഖാൻ, സംവിധായകൻ ലോകേഷ് കനകരാജ്, കാർത്തിക് സുബ്ബരാജ് എന്നിവർ പങ്കെടുത്തു.
ALSO READ : Malikappuram OTT Release : ഉണ്ണി മുകുന്ദന്റെ മാളികപ്പുറം ഉടൻ ഒടിടിയിലേക്ക്? എവിടെ, എപ്പോൾ കാണാം?
ഗൌതം മേനോൻ, മുൻ കാലങ്ങളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ മൻസൂർ അലി ഖാൻ, സംവിധായകൻ മിസ്കിൻ, ഡാൻസ് മാസ്റ്റർ സാൻഡി എന്നിവരുടെ പേരുകൾ താരനിര പട്ടികയാണ് സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ഇതുവരെ പുറത്ത് വിട്ടിരിക്കുന്നത്. ഏറ്റവും അവസാനമായിട്ടാണ് തൃഷയുടെ പേര് ദളപതി 67ന്റെ താര പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 14 വർഷത്തിന് ശേഷമാണ് തൃഷ വിജയിയുടെ നായികയായിയെത്തുന്നത്. ഏറ്റവും അവസാനമായി ഇരുവരും ഒന്നിച്ചത് കുരുവി സിനിമയിലായിരുന്നു.
അനിരുദ്ധ് രവിചന്ദ്രറാണ് ദളപതി 67ന് സംഗീതം ഒരുക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രത്തിന്റെ നിർമാതാവ്. ജഗദിഷ് പളനിസ്വാമിയാണ് ദളപതി 67ന്റെ സഹനിർമാതാവ്. ചിത്രത്തിന്റെ ചിത്രീകരണം ജനുവരി രണ്ട് മുതൽ കരാറിലായെന്നും ഷൂട്ടിങ്ങിന്റെ ആദ്യഘട്ടം പുരോഗമിക്കുകയാണെന്നും നിർമാതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
ലോകേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനൊപ്പം ചേർന്ന് രത്ന കുമാറും, ധീരജ് വൈദിയും ചേർന്നാണ് സംഭഷണങ്ങൾ എഴുതിയിരിക്കുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അൻപറിവാണ് സംഘടന രംഗങ്ങൾ ഒരുക്കുന്നത്. ദിനേഷാണ് കൊറിയോഗ്രാഫർ. എൻ സതീസ് കുമാറാണ് ആർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...