കൊച്ചി : ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67 സംബന്ധിച്ചുള്ള അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ഓരോ വിജയ് ആരാധകരും.  ജനുവരി 26ന് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് വരുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. കുറച്ച് ദിവസത്തിനുള്ളിൽ ചിത്രം സംബന്ധിച്ചുള്ള അപ്ഡേറ്റ് വരുമെന്ന് സംവിധായകൻ ലോകേഷ് കനകരാജ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിത ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. എന്നാൽ അതിന് സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തിരിക്കുകയാണ് ഫഹദ് ഫാസിൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

തലപതി 67 ലോകേഷ് ലോക്കി യൂണിവേഴ്സിൽ വരുന്ന ചിത്രമായതിനാൽ താനും ചിലപ്പോൾ അതിന്റെ ഭാഗമായേക്കുമെന്നാണ് ഫഹദ് ഫാസിൽ അറിയിച്ചിരിക്കുന്നത്. താരം നിർമിക്കുന്ന വിനീത് ശ്രീനിവാസൻ ബിജു മേനോൻ ചിത്രം തങ്കം സിനിമയുടെ വാർത്ത സമ്മേളനത്തിലാണ് ഫഹദ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ തലപതി 67ന്റെ അഭിനയതാക്കളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രം അതിന്റെ പ്രാരംഭഘട്ടത്തിൽ മാത്രമാണെന്നും ലോക്കി യൂണിവേഴ്സിൽ വരുന്ന ചിത്രമായതിനാൽ ചിലപ്പോൾ താനും അതിന്റെ ഭാഗമായേക്കാമെന്നാണ് ഫഹദ തലപതി 67നെ കുറിച്ച് വ്യക്തമാക്കിയത്.


ALSO READ : Malikappuram Movie : മാളികപ്പുറം സിനിമ 100 കോടി ക്ലബിൽ; വെളിപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ


നേരത്തെ മലയാളം താരം നിവിൻ പോളിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മിക്ക സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇത്തരത്തിലൊരു പ്രതീക്ഷ ആരാധകർക്ക് നൽകുന്നുണ്ട്. വില്ലൻ കഥാപാത്രത്തിൽ നിവിൻ എത്തുമെന്ന തരത്തിലുള്ള പ്രചാരണവും നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോ​ഗിക റിപ്പോർട്ടുകൾ ഒന്നും ഇതുവരെ വന്നിട്ടില്ല. 


മാസ്റ്ററിന് ശേഷം വിജയിയെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ചിത്രമാണ് ദളപതി 67. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദളപതി 67. ദളപതി 67ന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. വിക്രം സിനിമ ഇറങ്ങിയതോടെ ലോകേഷ് ചിത്രത്തിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ഉയർന്നിരിക്കുകയാണ്. ദളപതി 67ൽ പാട്ടുകൾ ഉണ്ടായിരിക്കില്ല എന്ന് റിപ്പോർട്ടുണ്ട്. ആക്ഷൻ രം​ഗങ്ങൾ കോർത്തിണക്കികൊണ്ടുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ പാട്ടുകൾ ഇല്ലെങ്കിലും മള്‍ട്ടി തീം ട്രാക്ക് ഉണ്ടാകുമെന്നാണ് വിവരം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.


ദളപതി 67ന്റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ദളപതി 67ന് ശേഷം കൈതി 2 ചിത്രീകരിക്കുമെന്ന് കൈതിയുടെ നിർമാതാക്കളിൽ ഒരാളായ എസ് ആർ പ്രഭു അറിയിച്ചിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.