Leo First Look: പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ രക്തരൂക്ഷിതവും പുതുമയുള്ളതുമാണ്.  പോസ്റ്ററിൽ കെെയിൽ രക്തം പുരണ്ട ചുറ്റികയുമായുള്ള വിജയ്‌നെയാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  വിജയ് സിനിമയിലൂടെ ഫസ്റ്റ് ലുക്ക് ഇത്രയും വെെലന്റ് ലുക്കിൽ ആദ്യമായാണ് പുറത്തിറങ്ങുന്നതെന്നാണ് ആരാധകഅഭിപ്രായം. നേരത്തെ ​സ്വർണനിറത്തിലായിരുന്ന ലിയോ ടെെറ്റിൽ പോലും ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ചുവന്ന നിറത്തിലാണ് കൊടുത്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Leo Movie: രാത്രിയിൽ ഫസ്റ്റ് ലുക്ക്, പിന്നെ ഫസ്റ്റ് സിം​ഗിളും; വിജയ് ആരാധകർക്ക് ഡബിൾ ട്രീറ്റുമായി ലോകേഷ്



നടന്‍ വിജയുടെ പിറന്നാള്‍ ഗംഭീര ആഘോഷമാക്കുക എന്നതാണ്  ലിയോ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യം. പിറന്നാൾ ദിനത്തിൽ ചിത്രത്തിലെ ആദ്യഗാനവും റിലീസ് ചെയ്യും.  ആയിരത്തോളം വരുന്ന നര്‍ത്തകര്‍ക്കൊപ്പം വിജയ് നൃത്തം ചെയ്യുന്ന ഗാനമായിരിക്കും ഇതെന്നതാണ് സൂചന. ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്.  ഈ ​ഗാനത്തിന്റെ പ്രൊമോ വളരെയധികം ശ്രദ്ധ നേടിയിരുന്നു.


ലിയോ നിര്‍മ്മിക്കുന്നത് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മാത്യു തോമസ്, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.


ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്. ഈ ചിത്രം വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്നതാണ്.  ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്. ഒക്ടോബര്‍ 19 ന് ലോകമെമ്പാടും ലിയോ തിയേറ്ററുകളില്‍ എത്തും. പിആര്‍ഓ : പ്രതീഷ് ശേഖര്‍.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.