മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ചിത്രമാണ് 90 ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രമായ തലയണമന്ത്രം (Thalayanamanthram)  സിനിമയുടെ തിരക്കഥ എഴുതിയ ശ്രീനിവാസൻ ആയിരുന്നു കഥയിലെ നായകൻ.  ചിത്രം (Thalayanamanthram) അക്കാലത്തെ വിജയ ചിത്രങ്ങളിൽ ഇടം നേടുകയും ചെയ്തിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഉർവശിയും പാർവതിയുമായിരുന്നു സിനിമയിലെ നായികമാർ.  എങ്കിലും ഉർവശിയുടെ (Urvashi) കാഞ്ചന എന്ന കഥാപാത്രമാണ് സിനിമയിൽ കൂടുതൽ തിളങ്ങിയത്.  ഈ കഥാപാത്രം ഇന്നും ആരാധകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്.  ഇന്നത്തെ കാലത്താണ് ആ സിനിമ ഒരുങ്ങുന്നതെങ്കിൽ ആരായിരിക്കും കാഞ്ചനയാകാൻ (Kanjana) യോജിച്ചത് എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ഉർവശി. 


Also read:  ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല.. ജോറായിട്ടുണ്ട്; രേവതി സമ്പത്തിന്റെ പോസ്റ്റ് വൈറലാകുന്നു 



ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ഉർവശി (Urvashi) വ്യക്തമാക്കിയിരിക്കുന്നത്.   കാഞ്ചനയെ അവതരിപ്പിക്കാൻ കഴിവുള്ള നിരവധി കുട്ടികൾ ഇക്കാലത്ത് ഉണ്ടെന്ന് പറഞ്ഞ ഉർവശി എന്നാലും കഥാപാത്രത്തിന് ഏറ്റവും യോജിച്ചത് അനുശ്രീയായിരിക്കും എന്നു തോന്നുന്നുവെന്നാണ് പറഞ്ഞത്.  ആ കുട്ടിയ്ക്ക് ഈ കഥാപാത്രത്തിനായി പ്രത്യേകിച്ച് എക്സ്പ്രഷൻ ഒന്നും കൊടുക്കേണ്ടിവരില്ലെന്ന് തോന്നുന്നുവെന്നാണ് ഉർവശി പറഞ്ഞത്.  


Also read: Nayantara ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും കയറിയിറങ്ങിയത് വിഘനേഷിനെ കല്യാണം കഴിക്കാനല്ല: ഉർവശി



അനുശ്രീയുടെ (Anusree) ഡയമണ്ട് നെക്കലേസ് ഉർവശി കണ്ടിട്ടുണ്ടായരുന്നു. അതിലെ അഭിനയം വിലയിരുത്തിയിട്ടാണ്  ഇങ്ങനൊരു അഭിപ്രായം ഉർവശി പറഞ്ഞത്.  സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് അനുശ്രീയെ തന്റെ ചിത്രത്തിന്റെ നായികയായി കണ്ടെത്തിയത്. 


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)